2009, ജൂൺ 19, വെള്ളിയാഴ്‌ച

നാട്ടിൻ പുറം

ഞൻ എന്റെ കുട്ടികാലത്ത് ഒരു പാട് കുളിച്ച് കയറിയ ഈ കുളം.സ്കൂളിൽ പോയിരുന്ന പെൺപിള്ളേർ ആരാധനയോടെ നോക്കിയിരുന്നു കുളത്തിന്റെ അടിത്തട്ടിലെ കല്ലുകൾ വാരികോണ്ട് വരുക പതിവായിരുന്നു.നല്ല ആഴമുള്ള കുളമാണ്.ഉമ്മ വടിയുമായി വരുമ്പോൽ മാത്രമാണ് അതിൽ നിന്നും കയറിയിരുന്നത്.മധുരിക്കുന്ന കുറേ ഓർമകൾ.അനിയൻ e-mail അയച്ചുതന്ന ചിത്രങ്ങൾ വെറുതെ ഇവിടെ പോസ്റ്റുന്നു. അനിയൻ പിടിച്ച മീനുകൾ ഉമ്മ നല്ല നല്ല പുളിയിട്ട മീൻ കറിവച്ചു കോടുത്തുപോലും.. നമുക്കൊ ഉണക്ക ഖുബ്ബൂസ് തന്നെ ശരണം.യോഗമില്ല അത്രതന്നെ !!. സൂത്രന്റെ ഇല്ലേലും കുളത്തിൽ കുളിക്കൻ ആളുണ്ട്.. അതു മതി.. നീർകോലി ഉണ്ടാവും .. അഭ്യാസങ്ങൾ.. കണ്ടിട്ട് ഒന്ന് പോയി ചാടി വന്നാലോന്ന് ഒരു തോന്നൽ.. ആഴങ്ങളിലേക്ക് ഒരു ഊളിയിടൽ..

39 അഭിപ്രായങ്ങൾ:

സൂത്രന്‍..!! പറഞ്ഞു...

വെറുതെ ഒരു രസം.......

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ആദ്യത്തെ ഫോട്ടോ കാണാൻ കഴുത്തു തിരിച്ച് കഴുത്ത് ഉളുക്കിപ്പോയി.ആ കുളം കാണുമ്പോൾ എനിക്കും ചാടാൻ തോന്നണു.പിന്നെ സൂറായ്ക്ക് സുഖല്ലേ ,ഓളു നല്ല മീങ്കറി കുടമ്പുളിയിട്ട് വെച്ചു തരൂട്ടോ !

സൂത്രന്‍..!! പറഞ്ഞു...

ഈ വയസ്സുകാലത്ത് ചാടണോ കാന്തരികുട്ടി ?

ശ്രീ പറഞ്ഞു...

നൊസ്റ്റാള്‍ജിക്!

ചിത്രങ്ങള്‍ എല്ലാം തന്നെ കിടിലന്‍!

പാവത്താൻ പറഞ്ഞു...

ഇതൊരു "ഭയങ്കരൻ" കുളമാണല്ലോ.ഇതൊക്കെ നികത്തി വല്ല flat ഉം പണിയാൻ മാത്രം ബുദ്ധിമാന്മാരൊന്നും അവിടെയില്ലാത്തതു ഭാഗ്യം.
നല്ല കുളം
നല്ല ചിത്രങ്ങൾ.

പ്രയാണ്‍ പറഞ്ഞു...

നല്ല കുളം..ആളെപറ്റിക്കല് പണ്ടേള്ള അസുഖാണല്ലെ സൂത്രാ...ഒരേ ഫോട്ടോ രണ്ടുതവണ കൊടുത്തിരിക്കുന്നു.കാന്താരിക്കുട്ടി പറഞ്ഞത് ശരിയാ ...കഴുത്തുളുക്കി.

Typist | എഴുത്തുകാരി പറഞ്ഞു...

നല്ല അസ്സല് കുളം. കുറച്ചുകഴിയുമ്പോള്‍ വരാല്ലോ നാട്ടിലേക്കു്.

സൂത്രന്‍..!! പറഞ്ഞു...

ശ്രീ..................നന്ദി
Prayan............. ഞാന്‍ പറ്റിക്കുക !! അതും പ്രയനെ നല്ല കാര്യായി
പാവത്താൻ ............എനിക്ക് ഫ്ലാറ്റ് പണിയണം ..കുളത്തിനടുത്ത്
Typist | എഴുത്തുകാരി:വരുന്നുണ്ട്

കാപ്പിലാന്‍ പറഞ്ഞു...

കുളവും , ചാട്ടവും ,പരല്‍മീനുകളും എല്ലാം നന്നായിരിക്കുന്നു .
സൂറയെയും കൂട്ടി ആ കുളത്തില്‍ പോയി ചാട് .ആരോ പറഞ്ഞതുപോലെ കഴുത്ത്‌ ഉളുക്കരുത് :)

സമാന്തരന്‍ പറഞ്ഞു...

വേല മനസ്സിലിരിക്കട്ടെ .. ഞാൻ ചാടൂല.

ചാണക്യന്‍ പറഞ്ഞു...

സൂത്രാ,
നല്ല ചിത്രങ്ങള്‍ ആരെടുത്തതായാലും..പക്ഷെ കഴുത്ത് ഉളുക്കുന്ന തരത്തിലുള്ള ഈ സൂത്രങ്ങള്‍ വേണ്ടാട്ടോ:):)

വീട്ടില്‍ കുടമ്പുളിയിട്ട് വെച്ച മത്തിയും കപ്പയും ഉണ്ട് അല്പം എടുക്കട്ടെ?:):)

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

അടിപൊളി കുളം.
നീന്തീട്ട് വര്‍ഷങ്ങളായി.

കണ്ണനുണ്ണി പറഞ്ഞു...

സത്യാ സൂത്രാ...കണ്ടിട്ട് ചാടാന്‍ തോന്നെനു..
എന്റെ തറവാട് കുട്ടനാട്ടിലെ കാവാലത്ത് ആണ്.... വൈകിട്ട് സ്കൂള്‍ വിട്ടു വന്നാല്‍.... uniform വലിച്ചെറിഞ്ഞ്‌ ഓടി ചെന്നൊരു ചാട്ടം ഉണ്ട് ആറ്റിലേക്ക് .. പിന്നെ തിരികെ കയരനെ സൂര്യന്‍ അസ്തമിക്കണം...ഒക്കെ ഇപ്പൊ വെറുതെ ഓര്‍ക്കാന്‍ മാത്രേ പറ്റു

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

സൂത്രനെത്ര കുളം കണ്ടതാ..?

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

സൂത്രാ കൊതിപ്പിക്കല്ലേ....എന്റെ നാട്ടിലും ഇതുപോലെ ഒരു കുളമുണ്ട്. കോട്ടക്കുളം.എന്നെ അതില്‍ കുളിക്കാനോന്നും വിടാരില്ലായിരുന്നു. ഇതുപോലെ ചാടാനും പേടിയായിരുന്നു. നീന്തല്‍ പഠിക്കാന്‍ വേണ്ടി പോയിട്ട് കുടിച്ച വെള്ളത്തിനു കണക്കില്ല, ആ പഴയ ദിനങ്ങള്‍ ഓര്‍ത്ത്‌ പോയെടാ....

സൂത്രന്‍..!! പറഞ്ഞു...

കാപ്പിലാന്‍ : കപ്പുവേ ഓള്‍ക്ക്‌ നീന്തല്‍ അറിയ‌ുല
സമാന്തരന്‍ : ഒന്ന് ചാടിനോക്ക്.. ചിലപ്പോള്‍ പവിഴം കിട്ടും
ചാണക്യന്‍ : കപ്പ പോന്നെട്ടെ ഒരു പ്ലൈറ്റ്‌ .
അനില്‍@ബ്ലോഗ്: നന്ദി
കണ്ണനുണ്ണി : ഓര്‍മകള്‍ മരികതിരികട്ടെ
രാമചന്ദ്രന്‍ വെട്ടിക്കാട്ട് :അല്ലപിന്നെ
വാഴക്കോടന്‍ ‍// vazhakodan ::) എന്ത് ചെയ്യാം .....

Unknown പറഞ്ഞു...

നല്ല വലിയ കുളം, കുളത്തില് കുലിച്ചിട്ട് കാലം കുരെയായി. ചാടാന് തൊന്നുന്നു

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ചില ഫോട്ടോകള്‍ കുളത്തിലേക്കു ചാടുന്നയൊപ്പം ക്യാമറ പിടിച്ച് എടുത്തതാണോ സൂത്രാ, കലക്കി..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

ഡേയ് സൂത്രക്കാരാ ... എനിക്കീ കുളം പെരുത്ത്‌ ബോയ്ചീനി .. അന്റെരു കൊളോം മീനും

അരുണ്‍ കരിമുട്ടം പറഞ്ഞു...

സൂത്രാ,
നാടിന്‍റെ ഓര്‍മ്മ. അമ്പലക്കുലത്തില്‍ ചാടിയതും, മീന്‍പിടുത്തവും..
ഇതൊക്കെ എല്ലാടവും ഉള്ളതാ, അല്ലേ?
കൊള്ളാട്ടോ!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അമ്പട സൂത്രാ, നീ മുങ്ങാങ്കുഴിയും,പരൽ മീനുകളുമെല്ലാം കലക്കീല്ലോ....

Minnu പറഞ്ഞു...

ആശംസകള്‍..nice snaps

കാട്ടിപ്പരുത്തി പറഞ്ഞു...

ഇതൊക്കെ നമ്മുടെയും കുട്ടിക്കാലം
:)

priyag പറഞ്ഞു...

kulam kandu chaadan thonni.kuttikkalathekku oru chaattam !!!!!

വയനാടന്‍ പറഞ്ഞു...

ഗൃഹാതുരത്വമുനര്‍ത്ത്തുന്ന ചിത്രങ്ങള്‍

സൂത്രന്‍..!! പറഞ്ഞു...

തെച്ചിക്കോടന്‍
വെറുതെ ആചാര്യന്‍
ശാരദ നിലാവ്
അരുണ്‍ കായംകുളം
bilatthipattanam
സ്നോ വൈററ്
കാട്ടിപ്പരുത്തി
unnimol
wayanatan


നന്ദി എല്ലാര്‍ക്കും ഇനിയും വരുമല്ലോ ?

Anil cheleri kumaran പറഞ്ഞു...

നല്ല പോസ്റ്റ്.

Sabu Kottotty പറഞ്ഞു...

അപ്പൊ അന്നു കുളിച്ചതാണല്ലേ...?

Unknown പറഞ്ഞു...

ഞാനിപ്പോ ചാടിയേനെ......... നീന്താനും അറിയില്ല..

കൂട്ടുകാരൻ പറഞ്ഞു...

ഈ ആഴ്ച വീട്ടില്‍ ചെന്നിട്ടു വേണം തോട്ടില്‍ ഒന്ന് വീശാന്‍ പോകാന്‍....കുറെ നാളായി നല്ല പരല് വറുത്തത് കഴിച്ചിട്ട്...ഓര്‍മിപ്പിച്ചതിനുനന്ദി

Sureshkumar Punjhayil പറഞ്ഞു...

ho... Kothippichallo...!!!

Manoharam, Ashamsakal...!!

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

ഇത്ര നല്ലൊരു കുളം നാട്ടില്‍ ഉന്‍ഡായിട്ടാണൊ ഈ മണലാരണ്യത്തില്‍ വന്നു കിടന്നു സമയം കളയുന്നത്.

വരവൂരാൻ പറഞ്ഞു...

ഇനി എത്ര നീന്തിയാലാണു ആ പഴയ കര ഒന്നു തൊടാൻ കഴിയുക.. നന്നായിരിക്കുന്നു

Bindhu Unny പറഞ്ഞു...

നീന്താനറിയില്ലെങ്കിലും ചാടാന്‍ തോന്നുന്നു. :-)

Unknown പറഞ്ഞു...

this thattukada is very good.If You get more than about this u send me.

Unknown പറഞ്ഞു...

this kada is a very good thattukada

ഗോപീകൃഷ്ണ൯.വി.ജി പറഞ്ഞു...

ചിത്രങ്ങള്‍ എല്ലാം നന്നായിരിക്കുന്നു..

മേല്‍പ്പത്തൂരാന്‍ പറഞ്ഞു...

ഒന്നു ചാടിയാലോ എന്ന് തോന്നിപ്പോയി:(

Shahida Abdul Jaleel പറഞ്ഞു...

ഗൃഹാതുരത്വമുനര്‍ത്ത്തുന്ന ചിത്രങ്ങള്‍ ..നല്ല പോസ്റ്റ്.

എല്ലാവര്‍ക്കും സ്വാഗതം ..

എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി ... വീടും വരിക...