2009, ജൂലൈ 17, വെള്ളിയാഴ്‌ച

സത്യസന്ധനായ പാക്കിസ്ഥാനി...

ഇന്നലെ രാവിലെ ഓഫീസിൽ ഇരിക്കുമ്പോൾ ഒരു സുഹ്യത്ത് അടുത്തു വന്നു പറഞ്ഞു ഈ Hala card (റീ ചാർജ്ജ് കൂപ്പൺ)നീ എന്റെ ഒരു സ്നേഹിതന് എത്തിക്കണം.ഒരാൾക്ക് ഒരു ഉപകാരം ചെയ്യാം എന്ന നിലക്ക് ഞാൻ അത് സന്തോഷപൂർവ്വം സ്വീകരിക്കുകയും ചെയ്തു.കൂട്ടത്തിൽ അവൻ പറഞ്ഞു നീ ഇതു റീചാർജ്ജ് ചെയ്തിട്ട് അവൻക്ക് ട്രാൻസ്ഫർ ചെയ്താലും മതി.എനിക്ക് സന്തോഷമായി കാരണം ഞാൻ റിചാർജ്ജ് ചെയ്താൽ എനിക്ക് ഒരു വർഷത്തെ വാലിഡിറ്റിയും കിട്ടും.സുഹ്യത്തിന്റെ മൊബൈലിലേക്ക് പൈസ പോവുകയും ചെയ്യും.നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ടു കാര്യം.ഞാൻ വേഗം റീചാർജ്ജ് ചെയ്ത് അവന്റെ മൊബൈലിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഒരു 10-15 മിനുട്ടിന് ശേഷം സുഹ്യത്ത് വിളിക്കുന്നു എവിടെ പൈസ എന്നും ചോദിച്ച്.ഞാൻ പറഞ്ഞു ഞാൻ അയച്ചു കൊടുത്തല്ലോ.അവൺക്ക് പൈസ എത്തിയിട്ടില്ല പോലും ഞാൻ നമ്പർ ഒന്നൂടെ ചെക്ക് ചെയ്തപ്പോൾ കണ്ണ് തള്ളിപ്പോയി.ഒരക്ക വിത്യാസത്തിൽ നമ്പർ മാറിപോയി.ഒരു 100 റിയാൽ ഒരു നിമിഷ നേരത്തിനുള്ളിൽ പോയികിട്ടി.രാവിലെ കണി കണ്ടവനെ പ്രാകി കൊന്നു.സ്നേഹിതനോട് എന്തു സമാധാനം പറയും. ഈ ഓഫീസിനുള്ളിൽ ഇരുന്ന് എങ്ങനെ ഒരു പുതിയ കാർഡ് ഒപ്പിക്കും.Q-Tel കസ്റ്റമർ കെയറിലേക്ക് വിളിച്ചങ്കിലും അവരും കൈമലർത്തി.അതിനേക്കാൾ ഉപരി 100 റിയാലിന് എന്തോരം KFC തിന്നാം.ഗ്രിൽഡ് ചിക്കൻ തിന്നാം.പറഞ്ഞിട്ട് കാര്യമില്ല പോയത് പോയത് തന്നെ.സുഹ്യത്താണങ്കിൽ ബഹളം വെക്കുന്നു വേഗം അയക്കാനന്നും പറഞ്ഞ്.ഞാൻ ആകെ കുടുങ്ങീന്ന് പറഞ്ഞാൽ മതീല്ലോ.എനിക്കാണങ്കിൽ ഏത് നമ്പറിലേക്കാണ് പൈസ പോയത് എന്ന് ഒരു ഐഡിയുമില്ല.നമ്പർ കിട്ടിയാൽ ഒന്ന് വിളിച്ചു ഭീഷണി പൊടുത്തിയാൽ മതിയായിരുന്നു.അതിനു നമ്പറ് അറിഞ്ഞിട്ടു വേണ്ടേ.. ഒരു അരമണിക്കൂറിന് ശേഷം എന്റെ മൊബൈലിലേക്ക് ഒരു ഫോൺ കോൾ അറ്റന്റ് ചെയ്തപ്പോൾ ഒരു ഘനഗംഭീരമായ ശബ്ദം.”അസ്സലാമു അലൈക്കും,ആപ്പ്കാ ഹിന്ദിമല്ലൂം”,ഞാൻ പറഞ്ഞു മാലും.എന്റെ മൊബൈലിൽ നിന്നും അയാളുടെ മൊബൈലിലേക്ക് പൈസ എത്തിയിട്ടുണ്ടത്രെ.അത് അറിയക്കാനാണ് വിളിച്ചത്.ഞാൻ പറഞ്ഞു നിങ്ങൾ എന്നെ വിളിച്ച് അത് അറിയിച്ചല്ലൊ അത് തന്നെ വലിയകാര്യം.അദ്ദേഹം ഒരു മത പ്രസംഗികനെ പോലെ സംസാരിച്ചു.അന്യന്റെ വിയർപ്പിന്റെ പങ്കുപറ്റുന്നവൻ ഒരു നല്ല സത്യവിശ്വാസിയല്ല.എനിക്കും നിനക്കും എല്ലാം ഒരു കുടുമ്പമുണ്ട്.നമ്മൾ എല്ലാവരും ഒരു പോലെ ജോലി ചെയ്ത് ജീവിക്കുന്നവരാണ് അത് കോണ്ട് തന്നെ പൈസയുടെ മൂല്യം എനിക്ക് നന്നായി അറിയാം.അത് ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്. നല്ല ഒഴുക്കുള്ള ഭാഷ പഠാ‍ണി കലർന്ന ഒരു ഹിന്ദി.എനിക്ക് നന്നായി ബോധിച്ചു.കുറെ നേരം ഞാൻ ഒരു നല്ല സ്രോതാവായി.ആ കിഴവനോട് എന്തോ ഒരു അടുപ്പം തോന്നി.അയാൾക്ക് പൈസ എന്റെ മൊബൈലിലേക്ക് അയച്ചു തരുവാനുള്ള ഫോർമാറ്റ് അറിയില്ല.അത് അയാൾക്ക് പറഞ്ഞു മനസ്സിലാക്കി കോടുകാൻ തന്നെ ഒരു പത്ത് മിനുറ്റ് എടുത്തു കാണും.അയാൾ എനിക്ക് ഫോൺ വിളിച്ചതും SMS ന്റെ പൈസ എല്ലാം കൂടെ ഒരു 10 റിയാൽ എടുത്ത് ബാക്കി 90 റിയാൽ തിരികെ അയച്ചു തന്നു .ഇക്കാലത്ത് ഇത് അപൂർവ്വമായെ നടക്കൂ.കരണം എവിടെയും പരാതി കൊടുക്കാൻ പറ്റില്ല.ആർകാണ് പൈസകിട്ടിയതന്ന് അറിയില്ല.പിന്നീട് ഒന്നു പരിചയം പുതുകാൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.എന്ത് പറ്റിയന്ന് അറിയില്ല....

53 അഭിപ്രായങ്ങൾ:

സൂത്രന്‍..!! പറഞ്ഞു...

എവിടെ യാണങ്കിലും നന്നായിരികട്ടെ...

Anil cheleri kumaran പറഞ്ഞു...

അയാൾക്ക് നല്ലതു വരട്ടെ..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

“ഒരാൾക്ക് ഒരു ഉപകാരം ചെയ്യാം എന്ന നിലക്ക് ഞാൻ അത് സന്തോഷപൂർവ്വം സ്വീകരിക്കുകയും ചെയ്തു...”

ഹോ ഹോ ഹോ... നീയിത്ര വല്യ ഉപകാരിയാ?

Typist | എഴുത്തുകാരി പറഞ്ഞു...

നല്ലവരുമുണ്ടെന്നിപ്പോള്‍ മനസ്സിലായില്ലേ? അല്ലെങ്കിലും അധികവും നല്ലവരല്ലേ?

ചെലക്കാണ്ട് പോടാ പറഞ്ഞു...

:)

Joji പറഞ്ഞു...

ഇനിയെങ്കിലും ഒരു ഉപകാരം ചെയ്യുമ്പോള്‍ അതു സ്വയം ഉപദ്രവമാകാതെ നോക്കണം. സൂത്രന്റെ ഭാഗ്യംകൊണ്ടാ അതു ഒരു പാക്കിസ്ഥാനിക്കുതന്നെ കിട്ടിയതു....

കണ്ണനുണ്ണി പറഞ്ഞു...

പാക്കിസ്ഥാനില്‍ ഒട്ടുമിക്ക പേരും ഭൂരിപക്ഷം ഇന്ത്യക്കാരെ പോലെ സാധുക്കള്‍ തന്നെ ആണ് ഇല്യേ

ശ്രീ പറഞ്ഞു...

എല്ലാ സ്ഥലങ്ങളിലും നന്മ ഉള്ളവര്‍ ഉണ്ട്.

സൂത്രന്‍..!! പറഞ്ഞു...

കുമാരന്‍ | kumaran
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
Typist | എഴുത്തുകാരി
ചെലക്കാണ്ട് പോടാ
ജുഗ്‌നു
കണ്ണനുണ്ണി
ശ്രീ

നന്ദി എല്ലാര്‍ക്കും ഇനിയും വരുമല്ലോ ?

പൊറാടത്ത് പറഞ്ഞു...

:)

ജെയിംസ് ബ്രൈറ്റ് പറഞ്ഞു...

നമ്മുടെ ആളുകളേക്കാള്‍ നല്ല എത്രയോ പാകിസ്ഥാനി കൂട്ടുകാര്‍ എനിക്കുണ്ട്. ഈയിടെ വളരെ കോണ്‍ഫിഡന്‍ഷ്യലായ ഒരു കാര്യത്തിന് ഞാന്‍ വിശ്വസിച്ചത് എന്റെ പാകിസ്ഥാനി കൂട്ടുകാരനെയാണ്!
അവനെന്നെ സഹായിക്കുകയും ചെയ്തു.

കനല്‍ പറഞ്ഞു...

ആ പാകിസ്ഥാനിക്ക് നല്ലത് വരാന്‍ എന്റെയും
ദുആ

അയാള്‍ക്ക് ശാപമായിരുന്നെങ്കില്‍ നിന്റെ മാത്രമേ കിട്ടത്തൊള്ളായിരുന്നു. ഇതിപ്പം എന്തോരം ആള്‍ക്കാരാണ് ആ നല്ല മനസിനെ വാഴ്ത്തുക

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഒരു ബ്ലോഗര്‍ക്ക് ഉപകാരം ചെയ്യാന്‍ പാടില്ലെന്ന് പണ്ടേതോ പാക്കിസ്താനി പരയുന്നതു കെട്ടു. ഇപ്പൊഴാ അതിന്റെ കാര്യം പിദികിട്ടിയതു :)

ബ്ലോഗര്‍മാരില്‍ മാത്രമല്ല പാക്കിസ്താനികളിലും നല്ലവരുണ്ട് എന്ന് മനസ്സിലായില്ലേ...:)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

സൂത്രാ അത് njanallaarunno
.. ചുമ്മാ number ittathalle ..

ramanika പറഞ്ഞു...

പോസ്റ്റ്‌ നന്നായി!
ഇതുപോലുള്ള മനുഷ്യര്‍ ഉള്ളത് കൊണ്ട് ഇപ്പോഴും ഭൂമിയില്‍ കുറച്ചെങ്കിലും നന്മ ബാക്കി ഉണ്ട് !

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

പരോപകാരിയായ സൂത്രാ...വല്ലപ്പോഴും കമന്‍റൊക്കെ തരണേ, കടായിട്ട് മതി

വയനാടന്‍ പറഞ്ഞു...

ഈ കാലത്തു ഇതുപോലെയുള്ള ആളുകൾ ബാക്കിയുണ്ടല്ലോ; ആശ്വസ്സിക്കാം

ഹരീഷ് തൊടുപുഴ പറഞ്ഞു...

കഴിഞ്ഞ ദിവസം, ടെൻഷൻ മൂത്തിരിക്കുമ്പോൾ എനിക്കും പറ്റി ഇതുപോലൊരു അബദ്ധം.
പക്ഷേ കിട്ടിയവൻ തിരിഞ്ഞു നോക്കിയതേ ഇല്ല.
ഇരുന്നൂറ് എന്റെ പോയതു മിച്ചം..

ആട്ടെ, നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ടു കാര്യം.

ഒരു കാര്യം മനസ്സിലായി..
അടുത്തതെന്താ??

പാവത്താൻ പറഞ്ഞു...

ലോകത്തെല്ലായിടത്തും നല്ലവരും കെട്ടവരുമുണ്ട്.നമുക്ക് കിട്ടിയ നന്മനിറഞ്ഞ അനുഭവങ്ങള്‍ കടമായി ഓര്‍ത്തിരിക്കുക.. പലിശ സഹിതം തിരികെ ലോകത്തിനു നല്‍കുക.

സൂത്രന്‍..!! പറഞ്ഞു...

പൊറാടത്ത്
ജെയിംസ് ബ്രൈറ്റ്
കനല്‍
വാഴക്കോടന്‍ ‍// vazhakodan
ശാരദ നിലാവ്
ramaniga
വെറുതെ ആചാര്യന്‍
വയനാടന്‍
ഹരീഷ് തൊടുപുഴ
പാവത്താൻ
***************************
നന്ദി .. എല്ലാര്ക്കും വീണ്ടും വരുമല്ലോ ?

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

എനിക്കും നിനക്കും എല്ലാം ഒരു കുടുമ്പമുണ്ട്.നമ്മൾ എല്ലാവരും ഒരു പോലെ ജോലി ചെയ്ത് ജീവിക്കുന്നവരാണ് അത് കോണ്ട് തന്നെ പൈസയുടെ മൂല്യം എനിക്ക് നന്നായി അറിയാം.അത് ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്.

സൂത്ര, മനസ്സില്‍ തട്ടി, ഇങ്ങനെയും ആള്‍ക്കാരുണ്ടോ ഈ ലോകത്ത്, ദൈവമേ നിനക്ക് നന്ദി,
സൂത്രാ ഇത് പങ്കു വച്ച നിന്റെ നല്ല മനസിന്‌ നൂറു നന്ദി

Bindhu Unny പറഞ്ഞു...

നന്മ ബാക്കിയുണ്ട് ല്ലേ. :-)

Gini പറഞ്ഞു...

ya its right.
chilarenkilum angane cheyyarundallo.

വശംവദൻ പറഞ്ഞു...

:)

biju p പറഞ്ഞു...

മനുഷ്യരെല്ലാം അടിസ്ഥാനപരമായി നന്മയുള്ളവരാണ്‌. അതില്‍ പാക്കിസ്ഥാനിയെന്നോ ഇന്ത്യനെന്നോ ഇറാനിയെന്നോ അമേരിക്കനെന്നോ റഷ്യനെന്നോ വ്യത്യാസമില്ല. പിന്നെ ചില സാഹചര്യങ്ങളാണ്‌ അവനെ ദുരാഗ്രഹിയും അസൂയാലുവും യുദ്ധക്കൊതിയനും ചതിയനുമാക്കുന്നത്‌.

Unknown പറഞ്ഞു...

അപൂര്‍വ്വം ആയി മാത്രം കാണുന്ന ആള്‍ക്കാര്‍. ഞാന്‍ കണ്ടിട്ടുള്ള പാക്കിസ്ഥാനികള്‍ മുഴുവനും വഴക്കാളികളും പിടിച്ചുപറിക്കാരും ആണ് . അയാള്‍ക്ക്‌ നല്ലത് വരട്ടെ

സൂത്രന്‍..!! പറഞ്ഞു...

കുറുപ്പിന്‍റെ കണക്കു പുസ്തകം
Bindhu Unny
ഗിനി
വശംവദൻ
biju p
അബ്‌കാരി
*************************************
നന്ദി എല്ലാര്‍ക്കും ഇനിയും വരുമല്ലോ ?

സിജാര്‍ വടകര പറഞ്ഞു...

പാകിസ്ഥാനികള്‍ പരോപകാരികളാണ് .നല്ലൊരു പോസ്റ്റ്‌ ..

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

അയാളുടെ മനസ്സിനെ അങ്ങിനെ പാകപ്പെടുത്തിയ ആദര്‍ശത്തെ പുകഴ്ത്താതെ വയ്യ...

K C G പറഞ്ഞു...

suuthraa anganEyum chilar untaakum. nanma varuthatte ayalkk daivam.

OAB/ഒഎബി പറഞ്ഞു...

ഉണ്ട്, എത്രയോ ഉണ്ട് ഈ ദുനിയാവിൽ നല്ലവരായ്. അത്തരക്കാർ ദേശമൊ ഭാഷയൊ പ്രശ്നമാക്കില്ല. നാളെയെ കുറിച്ച് മാത്രം ചിന്തിക്കുന്നവരാണ് അവർ.
എനിക്കും അനുഭവമുണ്ട് ഇതു പോലുള്ള മൊബൈൽ മുതൽ ഇക്കാമ നഷ്ടപ്പെട്ടത് തിരിച്ച് കൊടുത്തത് വരെ. അവർക്കൊക്കെ ദൈവം നല്ലത് തന്നെ വരുത്തട്ടെ.

}താങ്കളുടെ ബ്ലോഗിൽ ആദ്യമായാണ് എത്തുന്നത്. ഒന്ന് രണ്ടെണ്ണം ഓടിച്ച് വായിച്ചു. തരക്കേടില്ല എന്ന് തോന്നുന്നു. സമയം ഏറെ ആയി. ഇനി പിന്നെ വന്ന് വായിക്കാം. ഗുഡ് നൈ..അല്ല മോർണിങ്ങ്..

അരുണ്‍ കായംകുളം പറഞ്ഞു...

പോസ്റ്റ് കൊള്ളാട്ടോ:)

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

kollam,nannaayirikkunnoo...

വിഷ്ണു | Vishnu പറഞ്ഞു...

നന്മ നിറഞ്ഞവര്‍ എല്ലായിടത്തും ഉണ്ട് !!
ഓണം റംസാന്‍ ആശംസകള്‍.....

തൃശൂര്‍കാരന്‍ ..... പറഞ്ഞു...

നല്ലവരെ ഒരിക്കലും ദൈവം കൈവിടില്ല..സത്യസന്ധനായ ആ പാക്കിസ്ഥാനിക്കും സൂത്രനും നല്ലത് മാത്രം വരട്ടെ എന്നാശംസിക്കുന്നു....

പണ്യന്‍കുയ്യി പറഞ്ഞു...

എട്ടാം മഹാത്ഭുതം..........................

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഒരു വൈകിയ വായന,പോസ്റ്റ് നന്നായിരിക്കുന്നു.ഇപ്പൊ നാട്ടീലാണല്ലേ?ഞങ്ങള്‍ ഇവിടെ ഒന്ന് മീറ്റി നോക്കമല്ലോ അല്ലോ ദോഹാമീറ്റിന്റെ ഫോട്ടോ കാണാന്‍ ദോഹയിലെ ഈറ്റില്ലാമീറ്റിന്റെ ഫോട്ടോയില്‍ ക്ലിക്കുക

Umesh Pilicode പറഞ്ഞു...

സന്മനസ്സുള്ളവര്‍ക്ക് ........................!!!!!!!!!!!!!!!!!!!!!!!!

റോസാപ്പൂക്കള്‍ പറഞ്ഞു...

അയാള്‍ക്കു നല്ലതു വരട്ടെ സൂത്രാ..

Irshad പറഞ്ഞു...

എന്തായാലും പോയ കാശ് തിരിച്ചു കിട്ടിയില്ലെ, എപ്പോഴാ ചിലവു?

ഒരിക്കല്‍ എന്റെ വാപ്പ ഫോണ്‍ ബില്ലടച്ചപ്പോള്‍ ഇതുപോലെ മാറിപ്പോയിരുന്നു. കുറച്ചു വിളിച്ചിട്ടാണെങ്കിലും അടുത്തു തന്നെ അവരതു തിരിച്ചു തന്നതു ഇപ്പോള്‍ ഓര്‍ക്കുന്നു.

തിരിച്ചു ചെലവു ചോദിക്കരുതെ...

Unknown പറഞ്ഞു...

നല്ലവനായ സൂത്രനും ആ പകിസ്ഥാനിക്കും നല്ലത് വരട്ടെ.
ഇപ്പോള്‍ എവിടെയാണ് സൂത്രാ, കാണുന്നില്ലല്ലോ.!?

ഈ വേര്‍ഡ്‌ വേരിഫികേശന്‍ വേണോ ?

Unknown പറഞ്ഞു...

kollaam

ഗോപീകൃഷ്ണ൯.വി.ജി പറഞ്ഞു...

എഴുത്ത് നന്നായി

Sabu Kottotty പറഞ്ഞു...

മുസ്ലീങ്ങളിലും സത്യസന്ധരോ!!!!

rafeeQ നടുവട്ടം പറഞ്ഞു...

ചിത്രങ്ങളും കുറിപ്പുകളും നന്നായിട്ടുണ്ട്.
വിശദമായി നോക്കിയിട്ടില്ല. പുതിയ പോസ്റ്റിടുമ്പോള്‍ മെയില്‍ ചെയ്തറിയിക്കുക. ആശംസകള്‍!

Fayas പറഞ്ഞു...

100 റിയാലിന് എത്ര KFC തിന്നാം....

പണം പോയപ്പോള്‍ ഉണ്ടായ ഈ ചിന്ത അടിപൊളി....

smitha adharsh പറഞ്ഞു...

എല്ലായിടത്തും നന്മ നിറഞ്ഞവര്‍ ഉണ്ട് .അത് തന്നെ വലിയ കാര്യം..
പിഇനെ,ഒരു കാര്യം ചോദിക്കട്ടെ..
കുറെ നേരം ഞാൻ ഒരു നല്ല സ്രോതാവായി. സ്രോതവാണോ? ശ്രോതാവല്ലേ?

സൂത്രന്‍..!! പറഞ്ഞു...

അച്ചടി പിശകാ ചേച്ചി

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

നന്മ വറ്റാത്ത മനസ്സൂകള്‍ക്ക് ഇപ്പ്പൊഴും ക്ഷാമമില്ല, അല്ലേ?

Sabu Kottotty പറഞ്ഞു...

http://bloggermeet.blogspot.com/2011/01/blog-post.html

ബെഞ്ചാലി പറഞ്ഞു...

:)

Sidheek Thozhiyoor പറഞ്ഞു...

നാടല്ല പ്രധാനം ,മനുഷ്വത്വം മഹത്തരമായി കാണുക എന്നതാണ്. അത് ഒരാള്‍ വളരുന്ന സമൂഹത്തെയും സാഹചര്യങ്ങളെയും ആശ്രയിച്ചാണല്ലോ കണ്ടു വരുന്നത് .

Unknown പറഞ്ഞു...

തുടക്കകരനാണ് ..പറ്റുമെങ്കില്‍ ഒന്ന് വന്നു പോകുക ...


http://ekalavyanv.blogspot.in/

എല്ലാവര്‍ക്കും സ്വാഗതം ..

എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി ... വീടും വരിക...