2009, ജൂലൈ 17, വെള്ളിയാഴ്‌ച

സത്യസന്ധനായ പാക്കിസ്ഥാനി...

ഇന്നലെ രാവിലെ ഓഫീസിൽ ഇരിക്കുമ്പോൾ ഒരു സുഹ്യത്ത് അടുത്തു വന്നു പറഞ്ഞു ഈ Hala card (റീ ചാർജ്ജ് കൂപ്പൺ)നീ എന്റെ ഒരു സ്നേഹിതന് എത്തിക്കണം.ഒരാൾക്ക് ഒരു ഉപകാരം ചെയ്യാം എന്ന നിലക്ക് ഞാൻ അത് സന്തോഷപൂർവ്വം സ്വീകരിക്കുകയും ചെയ്തു.കൂട്ടത്തിൽ അവൻ പറഞ്ഞു നീ ഇതു റീചാർജ്ജ് ചെയ്തിട്ട് അവൻക്ക് ട്രാൻസ്ഫർ ചെയ്താലും മതി.എനിക്ക് സന്തോഷമായി കാരണം ഞാൻ റിചാർജ്ജ് ചെയ്താൽ എനിക്ക് ഒരു വർഷത്തെ വാലിഡിറ്റിയും കിട്ടും.സുഹ്യത്തിന്റെ മൊബൈലിലേക്ക് പൈസ പോവുകയും ചെയ്യും.നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ടു കാര്യം.ഞാൻ വേഗം റീചാർജ്ജ് ചെയ്ത് അവന്റെ മൊബൈലിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഒരു 10-15 മിനുട്ടിന് ശേഷം സുഹ്യത്ത് വിളിക്കുന്നു എവിടെ പൈസ എന്നും ചോദിച്ച്.ഞാൻ പറഞ്ഞു ഞാൻ അയച്ചു കൊടുത്തല്ലോ.അവൺക്ക് പൈസ എത്തിയിട്ടില്ല പോലും ഞാൻ നമ്പർ ഒന്നൂടെ ചെക്ക് ചെയ്തപ്പോൾ കണ്ണ് തള്ളിപ്പോയി.ഒരക്ക വിത്യാസത്തിൽ നമ്പർ മാറിപോയി.ഒരു 100 റിയാൽ ഒരു നിമിഷ നേരത്തിനുള്ളിൽ പോയികിട്ടി.രാവിലെ കണി കണ്ടവനെ പ്രാകി കൊന്നു.സ്നേഹിതനോട് എന്തു സമാധാനം പറയും. ഈ ഓഫീസിനുള്ളിൽ ഇരുന്ന് എങ്ങനെ ഒരു പുതിയ കാർഡ് ഒപ്പിക്കും.Q-Tel കസ്റ്റമർ കെയറിലേക്ക് വിളിച്ചങ്കിലും അവരും കൈമലർത്തി.അതിനേക്കാൾ ഉപരി 100 റിയാലിന് എന്തോരം KFC തിന്നാം.ഗ്രിൽഡ് ചിക്കൻ തിന്നാം.പറഞ്ഞിട്ട് കാര്യമില്ല പോയത് പോയത് തന്നെ.സുഹ്യത്താണങ്കിൽ ബഹളം വെക്കുന്നു വേഗം അയക്കാനന്നും പറഞ്ഞ്.ഞാൻ ആകെ കുടുങ്ങീന്ന് പറഞ്ഞാൽ മതീല്ലോ.എനിക്കാണങ്കിൽ ഏത് നമ്പറിലേക്കാണ് പൈസ പോയത് എന്ന് ഒരു ഐഡിയുമില്ല.നമ്പർ കിട്ടിയാൽ ഒന്ന് വിളിച്ചു ഭീഷണി പൊടുത്തിയാൽ മതിയായിരുന്നു.അതിനു നമ്പറ് അറിഞ്ഞിട്ടു വേണ്ടേ.. ഒരു അരമണിക്കൂറിന് ശേഷം എന്റെ മൊബൈലിലേക്ക് ഒരു ഫോൺ കോൾ അറ്റന്റ് ചെയ്തപ്പോൾ ഒരു ഘനഗംഭീരമായ ശബ്ദം.”അസ്സലാമു അലൈക്കും,ആപ്പ്കാ ഹിന്ദിമല്ലൂം”,ഞാൻ പറഞ്ഞു മാലും.എന്റെ മൊബൈലിൽ നിന്നും അയാളുടെ മൊബൈലിലേക്ക് പൈസ എത്തിയിട്ടുണ്ടത്രെ.അത് അറിയക്കാനാണ് വിളിച്ചത്.ഞാൻ പറഞ്ഞു നിങ്ങൾ എന്നെ വിളിച്ച് അത് അറിയിച്ചല്ലൊ അത് തന്നെ വലിയകാര്യം.അദ്ദേഹം ഒരു മത പ്രസംഗികനെ പോലെ സംസാരിച്ചു.അന്യന്റെ വിയർപ്പിന്റെ പങ്കുപറ്റുന്നവൻ ഒരു നല്ല സത്യവിശ്വാസിയല്ല.എനിക്കും നിനക്കും എല്ലാം ഒരു കുടുമ്പമുണ്ട്.നമ്മൾ എല്ലാവരും ഒരു പോലെ ജോലി ചെയ്ത് ജീവിക്കുന്നവരാണ് അത് കോണ്ട് തന്നെ പൈസയുടെ മൂല്യം എനിക്ക് നന്നായി അറിയാം.അത് ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്. നല്ല ഒഴുക്കുള്ള ഭാഷ പഠാ‍ണി കലർന്ന ഒരു ഹിന്ദി.എനിക്ക് നന്നായി ബോധിച്ചു.കുറെ നേരം ഞാൻ ഒരു നല്ല സ്രോതാവായി.ആ കിഴവനോട് എന്തോ ഒരു അടുപ്പം തോന്നി.അയാൾക്ക് പൈസ എന്റെ മൊബൈലിലേക്ക് അയച്ചു തരുവാനുള്ള ഫോർമാറ്റ് അറിയില്ല.അത് അയാൾക്ക് പറഞ്ഞു മനസ്സിലാക്കി കോടുകാൻ തന്നെ ഒരു പത്ത് മിനുറ്റ് എടുത്തു കാണും.അയാൾ എനിക്ക് ഫോൺ വിളിച്ചതും SMS ന്റെ പൈസ എല്ലാം കൂടെ ഒരു 10 റിയാൽ എടുത്ത് ബാക്കി 90 റിയാൽ തിരികെ അയച്ചു തന്നു .ഇക്കാലത്ത് ഇത് അപൂർവ്വമായെ നടക്കൂ.കരണം എവിടെയും പരാതി കൊടുക്കാൻ പറ്റില്ല.ആർകാണ് പൈസകിട്ടിയതന്ന് അറിയില്ല.പിന്നീട് ഒന്നു പരിചയം പുതുകാൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.എന്ത് പറ്റിയന്ന് അറിയില്ല....

2009, ജൂൺ 19, വെള്ളിയാഴ്‌ച

നാട്ടിൻ പുറം

ഞൻ എന്റെ കുട്ടികാലത്ത് ഒരു പാട് കുളിച്ച് കയറിയ ഈ കുളം.സ്കൂളിൽ പോയിരുന്ന പെൺപിള്ളേർ ആരാധനയോടെ നോക്കിയിരുന്നു കുളത്തിന്റെ അടിത്തട്ടിലെ കല്ലുകൾ വാരികോണ്ട് വരുക പതിവായിരുന്നു.നല്ല ആഴമുള്ള കുളമാണ്.ഉമ്മ വടിയുമായി വരുമ്പോൽ മാത്രമാണ് അതിൽ നിന്നും കയറിയിരുന്നത്.മധുരിക്കുന്ന കുറേ ഓർമകൾ.അനിയൻ e-mail അയച്ചുതന്ന ചിത്രങ്ങൾ വെറുതെ ഇവിടെ പോസ്റ്റുന്നു. അനിയൻ പിടിച്ച മീനുകൾ ഉമ്മ നല്ല നല്ല പുളിയിട്ട മീൻ കറിവച്ചു കോടുത്തുപോലും.. നമുക്കൊ ഉണക്ക ഖുബ്ബൂസ് തന്നെ ശരണം.യോഗമില്ല അത്രതന്നെ !!. സൂത്രന്റെ ഇല്ലേലും കുളത്തിൽ കുളിക്കൻ ആളുണ്ട്.. അതു മതി.. നീർകോലി ഉണ്ടാവും .. അഭ്യാസങ്ങൾ.. കണ്ടിട്ട് ഒന്ന് പോയി ചാടി വന്നാലോന്ന് ഒരു തോന്നൽ.. ആഴങ്ങളിലേക്ക് ഒരു ഊളിയിടൽ..

2009, മേയ് 1, വെള്ളിയാഴ്‌ച

ചിരിയോ ചിരി !!!

അടുത്ത കാലത്ത് ഒരു രസകരമായ ഒരു സംഭവം ഉണ്ടായി.ആ സഭവം ഓര്‍ത്ത് ഞാന്‍ ഇപ്പോഴും ചിരികാറുണ്ട്.ആ സംഭവം ഞാന്‍ ഇവിടെ വിവരിക്കാം ഞാന്‍ പ്ലസ്‌ ടു വിനുപഠിക്കുന്ന കാലം എന്റെ ക്ലാസില്‍ ഒരു പാടു സുന്ദരിമാര്‍ ഉണ്ടയിരുന്നങ്കിലും ശാഹിദ ഒന്ന് വേറിട്ട്‌നിന്നിരുന്നു. ശാഹിദയെ അറിയാത്തവരായി ആ കോളേജില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. സത്യം പറഞ്ഞാല്‍ അവള്‍ ഒരു ചെറിയ പാര്‍വതി ഓമനകുട്ടനായിരുന്നു.ക്ലാസില്‍ എന്നും അണിഞ്ഞുഒരുങ്ങി വരും. അദ്യാപകര്‍ ഇല്ലാത്ത സമയത്ത് ക്ലാസില്‍ മോഡലിനെ പോലെ ക്യാറ്റ് വാക്ക്‌ നടത്തല്‍,പുതിയ മോഡല്‍ ഡ്രസ്സ്‌ സെലക്റ്റ്‌ ചെയ്യല്‍,ഓരോ ആഴ്ചയും ഹെയര്‍ സ്റ്റൈല്‍ മാറ്റല്‍ തുടങ്ങിയവയാണ് ഇഷ്ട വിനോദം. ഞാന്‍ ഇന്നും ഓര്‍ക്കുന്നു സ്വപ്നകൂട് സിനിമ ഇറങ്ങിയ സമയത്ത് ആ കോളേജില്‍ അളവാണ് ആദ്യം സ്വപ്നകൂടിലെ ഡ്രസ്സ്‌ വാങ്ങിയത്.പുലിവാല്‍ കല്യാണത്തിലെ ചോളിയും അളവാണ് ആദ്യം വാങ്ങിയയത്. ഒരിക്കല്‍ അവള്‍ ഒരു ചുവന്ന ചോളിയും അതില്‍ നിറയെ മുത്ത്‌കളുമായി ക്ലാസിലേക്ക് നടന്നു വരുന്നു.ഒരു പൊളപൊളപ്പന്‍ ചോളി. ഞങ്ങള്‍ അണ്‍പിള്ളേര്‍ക്ക് അവളെ അത്രക്ക് ഇഷ്ടമില്ല.അവള്‍ ക്ലാസില്ലേക്ക് കയറുമ്പോള്‍ അവളെ തടഞ്ഞു നിര്‍ത്തി അവള്‍ക്ക് ചുറ്റിനും ഒപ്പന കളിക്കന്‍ തിടങ്ങി. ♪♪ലങ്കീ മറിയുന്നോളെ ലങ്കീ മറിയുന്നോളെ... ലങ്കീ മറിയുന്നോളെ ലങ്കീ മറിയുന്നോളെ... മണിയൂഞ്ഞാല്‍ ആട്ടുന്നോളെ മണിയൂഞ്ഞാല്‍ ആട്ടുന്നോളെ.. മണിയൂഞ്ഞാല്‍ ആട്ടുന്നോളെ മണിയൂഞ്ഞാല്‍ ആട്ടുന്നോളെ..♪♪ എന്ന മാപ്പിളപാട്ടും പാടി അവളെ അന്ന് കരയിപ്പിച്ചു.അപ്പൊള്‍ കിട്ടിയ മനസ്സുഖം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.പിന്നീട് ഞങ്ങള്‍ നല്ല ഫ്രണ്ട്സായി.എന്നോട് എന്തും തുറന്ന് പറയുമായിരുന്നു അവള്‍.ഷാരുഖ് ഖാനെയും,ഷാഹിദ് കപൂറിനെയുമ്മല്ലാമവള്‍ക്ക് ജീവനായിരുന്നു.അവരപൊലെയുള്ള ഒരു വനെയാണ് വിവാഹം കഴിക്കുക എന്നും അവള്‍ എന്നോട് പറഞ്ഞിട്ടുണ്ട്.എന്നെ എപ്പൊഴും പഴജ്ജന്‍ എന്ന് വിളിച്ച് കളിയാക്കുമായിരുന്നു.അവളെ വളക്കാന്‍ ഒരുപാട്പേര്‍ പിന്നാലെ നടന്നിരുന്നു.അവളുടെ ചെരിപ്പിന്റെ ഹീല്‍ കണ്ടാല്‍ സാമാന്യബുദ്ദിയുള്ള ആരും പിന്നലെ നടക്കില്ല.ചുരിദാറിന്റെ കളറിന് അനുസരിച്ചുള്ള വളകള്‍,കമ്മല്‍,ഹെയര്‍പിന്‍, എന്നിവയല്ലാം അവള്‍ക്ക് ഒരു വീക്ക്നസാ‍യിരുന്നു.ഏതോ ഒരു പണചാക്കിന്റെ മോള്‍ എന്നാണ് ഞാന്‍ ആദ്യം കരുതിയത്.പിന്നെ അടുത്ത് അറിഞ്ഞപൊള്‍ ഒരു സാധാരണകുടുംബത്തിലെ അംഗമാണവള്‍ എന്ന് പിന്നീട് മനസ്സിലായി. എന്റെ +2 കഴിഞ്ഞു. ഒരു ദിവസം ഞാന്‍ എന്റെ അനുജത്തിക്ക് കുറച്ചു വളകള്‍ വാങ്ങാന്‍ ഒരു ഫാന്‍സി ഷോപ്പില്‍ കയറി.കുറച്ചു കഴിഞ്ഞപ്പൊള്‍ പിന്നില്‍ നിന്നും ഒരു ഫാസിറെ,ഫാസിറെ എന്ന് പതുക്കനെയുള്ള വിളി. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ഉന്തിയ വയറുമായി ഒരു പര്‍ദ്ദയിട്ട സ്ത്രീ.മുഖമല്ലാം മറച്ചിരിക്കുന്നു.അവര്‍ പതുക്കെ ആമുഖ മൊക്കന തുറന്ന് കാട്ടി.ഞാന്‍ ഞെട്ടി പോയി!!നമ്മുടെപഴയ ഷാഹിദ.പിന്നെ പൊട്ടിചിരുച്ചു.പരിസരം മറന്ന് ഞാന്‍ പൊട്ടിചിരിച്ചു പോയി.ചിരി അടക്കാ‍ന്‍ ഞാന്‍ പാട്പെടുകയായിരുന്നു.എന്റെ ചിരി ഒന്നടങ്ങിയപ്പോള്‍ അവള്‍ സുഖവിവരം അന്വേഷിച്ചു.അവളുടെ ഭര്‍ത്താവിന് ചെരിപ്പ് വാങ്ങാനാണ് അവര്‍ വന്നത്.കൂടെ ഭര്‍ത്താവും ഉണ്ടായിരുന്നു.ഒരു മുസ്ലിയാര്‍.പര്‍ദ്ദയിട്ട ഉന്തിയവയറുമായുള്ള അവളുടെ നടത്തം ശരിക്കും ഒരു മോഡല്‍ റാപ്പില്‍ നടക്കുന്നത് പോലെയായിരുന്നു.അവള്‍ഗര്‍ഭണിയാണ്.അവളുടെ മുസ്ലിയാരെ എനിക്ക് പരിചയപെടുത്തി തന്നു.അഭിഷേക് ബച്ചന്റെത് പൊലെ മസില്‍ ഉള്ള ഒരളെയാണ് ഞാന്‍ വിവാഹം കഴിക്കുക എന്നവള്‍ എന്നോട് പറഞ്ഞിരുന്നു.ആ മുസ്ലിയാര്‍ക്ക് അത്രയും ‘മസില്‍’ഒന്നും ഞാന്‍ കണ്ടില്ല.കൊതുക് കടിച്ചു വീര്‍ത്തപൊലെ യുള്ള മസിലാണ് ഉള്ളത്. പാറിപറന്ന് നടക്കേണ്ട ഈ പ്രായത്തില്‍ ഒരു പാട് ഭാരിച്ച ഉത്തരവാദിത്വങ്ങളുമായി അവള്‍...ഞാന്‍ ഒരു പാട് ചിരിച്ചങ്കിലും ശരിക്കും എനിക്ക് വിഷമം തോന്നി.എനിക്ക് ഒരിക്കലും തോന്നുന്നില്ല അവളുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് ഈ കല്യാണമെന്ന്.അതൊ ജീവിതയാദ്യാര്‍ത്യത്തിന് മുന്നില്‍ സ്വന്തം ഇഷ്ടങ്ങളെ ബലികഴിച്ചുവൊ? അറിയില്ല എനിക്ക് വിവാഹ കംബോളത്തില്‍ സ്ത്രീയുടെ ഇഷ്ടത്തിന് യാതരുവിലയുമില്ലെ.ഷാഹിദ ഇന്നും ഒരു ചോദ്യ ചിഹ്നമായി നിലകൊള്ളുന്നു......

2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

ഇന്ന് ഞാൻ നളെ നീ..!!!

ഇന്ന് ഞാൻ നളെ നീ..!!!സഹമുറിയന്റെ മൊബൈലിലെ അലാറംകേട്ടാണ് ദിവസവും ഉണരാറ്.ആദ്യം അവനെയും പിന്നീട് കമ്പനിയെയും പ്രാകികൊണ്ട് എണീക്കും.വാച്ചിൽ നോക്കിയപ്പൊൾ 4.30am ചാടി എണിറ്റ് ബാത്ത് റൂമിലേക്ക് ഓടി.അപ്പൊഴേക്കും ക്യൂ ചാലുവായിരുന്നു.ഞാൻ അടക്കം മൂന്ന് പേരുണ്ട് ക്യൂവിൽ എന്റെ കുളികഴിഞ്ഞ് 5 മണിക്ക് ഞാൻ റെഡിയായി.അപ്പൊഴും ലൈനിൽ ആളുകൾ കൂടികൊണ്ടിരുന്നു. എതോ ഒരു ഗുജറാത്തികാരനാണ് ബാത്ത് റൂമിൽ ലൈനിൽ നിന്ന് ക്ഷമകെട്ട ഒരു ശ്രീലങ്കൻ പയ്യൻ വാതിലിൽ ഒന്ന് തട്ടി,ആദ്യമുട്ടലിന് ഉള്ളിൽനിന്ന് പ്രതികരണം ഒന്നുമുണ്ടായില്ല ഒന്ന് കൂടിമുട്ടിയപ്പൊൾ ഉള്ളിൽ നിന്ന് ഒരു അലറൽ.. കൊനെ ഹറാമി .. മാ കാ ……….. ഭഹൻ കാ…………. പച്ചതെറികൊണ്ട് ഒരു അഭിഷേകം.ഇതിന്റെ അർത്തം അറിയാത്തതിനാൽ ശ്രീലങ്കൻ ചെക്കന് യാതരുകൂസലും ഇല്ലായിരുന്നു.ഇതിന്റെ അർത്തം അറിയുന്നതിനാൽ ഞാൻ ഒരിക്കലും മുട്ടാൻ പോയിട്ടില്ല. വിത്യസ്തരായ ആളുകൾ,ഭാഷക്കാർ,ജാതിക്കാർ,മതക്കാർ, വിത്യസ്തരായ സ്വഭാവക്കാർ, ഒരു പുതിയ പ്രവാസി എന്നനിലക്ക് എനിക്ക് ഇതല്ലാം ഒരു അൽഭുതമായിരുന്നു.നേരാവണ്ണം ഭക്ഷണം പോലും കഴിക്കാതെ ചുണ്ടിൽ തംബാക്കുമാത്രം തിരുകിനടക്കുന്നവർ,ടൊയ്ലറ്റ് കഴുകാൻ ഉപയോഗിക്കുന്ന ‘കൊളൊണി’കുടിക്കുന്നവർ.അത് മദ്യത്തിന്റെ ഫലം ചെയ്യുമെത്രെ! ഒരു നാട്ടുമ്പുറത്ത് കാരനായ എനിക്കല്ലാം ഒരു കൌതുകമായിരുന്നു.ഞങ്ങൾ മൂന്ന് പേർ സഹമുറിയന്മാർ എല്ലാരും മലയാളിയുവാക്കൾ.അങ്ങ്നെ ഇരിക്കെ ഞങ്ങളുടെ റൂമിലേക്ക് 45 കാരനായ കുമാരേട്ടൻ കടന്നുവന്നു.ഒരു സപ്ലൈവർക്കറായിരുന്നു അയാൾ.ഒരു ട്രൈലർ ഡ്രൈവർ.പെട്ടന്ന് അയാൾ ഞങ്ങളുമായി അടുപത്തിലായി.അയാൾ ഉണ്ടാകുന്നഭക്ഷണത്തിന് നല്ലടേസ്റ്റായിരുന്നു. കുമാരേട്ടന്റെ വരവോടെ റൂമിന്റെ ചിത്രം ആകെമാറി ഞങ്ങളുടെ എല്ലാം രക്ഷിതവായി അദ്ദേഹം മാറി.തെറ്റ് കാണുമ്പോൾ ശാസിക്കാനും,ഉപദേശിക്കാനും ഒരു രക്ഷിതാവ് ആ സാമിപ്യം തന്നെ ഒരു വലിയ ആശ്വാസമായിരുന്നു ഞങ്ങൾക്ക്.ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ എപ്പൊഴും പറയുമായിരുന്നു വളയിട്ടകൈകൊണ്ട് വിളമ്പിതരുന്നത് തിന്നാൻ പ്രത്യേക രുചിയാണന്ന്.ഒന്നരകൊല്ലം അദ്ദേഹം ഞങ്ങളോടപ്പം ഉണ്ടായിരുന്നു.സംമ്പാദിച്ചത് മതിയായന്നും നാട്ടിൽ പോവാണന്നും ഇനിയുള്ളകാലം ഭാര്യയോടപ്പവും കുട്ടികളൊടപ്പവും ജീവക്കണം എന്നും പറഞു വിസകാൻസൽ ചെയ്തു. നാട്ടിൽ ടിപ്പർ ഓടിചാലും എനിക്ക് ജീവിക്കാമന്നും പറഞു.അങ്ങനെ നാട്ടിൽ എത്തിയകുമാരട്ടനെ ഞങ്ങൾ ഒന്ന് രണ്ട് തവണ വിളിച്ചിരുന്നു.സുഖമാണന്നും പറഞു. 7-8മാസം കഴിഞ്ഞ് ഒരു വെള്ളിയാഴ്ച ഇറാനി സൂക്കിലൂടെ ഞാൻ നടക്കുമ്പോൾ ഒരു കൂട്ടം പാക്കിസ്താനികളുടെ വീണ്ടും കുമാരട്ടനെ കണ്ട്മുട്ടി.അയാൾ പെട്ടന്ന് വയസ്സനായ പൊലെ എനിക്ക് തോന്നി.ആൾകൂട്ടത്തിൽ നിന്ന് എന്നെ കണ്ടപ്പൊൾ മുങ്ങാൻ ശ്രമിചു.ഞാൻ പിടിക്കൂടി.വിശേഷങ്ങൾ ചോദിച്ചു.നാട്ടിൽ എത്തിയ ആദ്യരണ്ട് മാസം കുഴപ്പമില്ലായിരുന്നു.വിസ കാൻസൽ ചെയ്താണ് എത്തിയത് എന്ന് അറിഞ്ഞപ്പൊൾ അവരുടെ സ്വഭാവവും മാറി.ഇത് പറയുമ്പോൾ അയാളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.അവർക്ക് വേണ്ടത് ഒരു കറവ പശുവിനെയാണ് അല്ലാതെ ഭാര്യക്ക് ഭർത്താവിനെയോ,അമ്മക്ക് മകനെയോ,കുട്ടികൾക്ക് അച്ചനെ അല്ലവ്വേണ്ടത്.എല്ലാർക്കും പണം മാത്രം മതി. ഇനി എന്റെ ഭാര്യയും കാമുകിയുമെല്ലാം അതാ അവളാണ്. അയാൾ കൈ ചൂണ്ടിയഭാഗത്തേക്ക് നോക്കിയപ്പൊൾ ആ പഴയ നീല ട്രൈലർ .ജീവിതകാലം മുഴുവൻ വളയം പിടിക്കാനാണ് എന്റെ യോഗം അത് പറയുമ്പോൾ അയാൾ ഒന്ന് വിതുമ്പി.ഈ അനുഭവം എന്റെ മനസ്സിൽ കനൽ കോരിയിട്ടു.അന്ന് ഞങ്ങൾ വിടവാങ്ങി.സഹമുറിയൻമാരോട് ഈ അനുഭവം ഞാൻ പങ്കിട്ടു..രണ്ടാഴ്ച കഴിഞ്ഞു കാണും ഒരു സഹമുറിയൻ ഓടികിതച്ചു വരുന്നു അവൻ കിതച്ചുകൊണ്ട് പറഞ്ഞു.നമ്മുടെ കുമാരേട്ടൻ മരിച്ചു !! ആത്മഹത്യയായിരുന്നു!! അത് കേട്ടപ്പൊൾ എന്റെ സപ്തനാടികളും തളർന്നുപോയി.ഒരു തരം മരവിപ്പ്. അദ്ദേഹത്തെ അവസാനമായി ഒന്നുകാണാൻ പോലും ഞങ്ങൾക്ക് പറ്റിയില്ല..കുമാരേട്ടന്റെ മരണം ശരിക്കും ഞങ്ങൾക്ക് ഒരു ഷൊക്കായിരുന്നു.പിന്നീട് കുമാരട്ടനെ സ്വപ്നം കാണൽ ഞാൻ പതിവായി. “ഇന്ന് ഞാൻ നാളെ നീ”എന്ന് കുമാരേട്ടൻ എന്നോട് മന്ത്രിച്ചുകെണ്ടേ ഇരുക്കുന്നു.. *************************************************************************************കുമാരേട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു…

എല്ലാവര്‍ക്കും സ്വാഗതം ..

എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി ... വീടും വരിക...