2009, ജൂലൈ 17, വെള്ളിയാഴ്‌ച

സത്യസന്ധനായ പാക്കിസ്ഥാനി...

ഇന്നലെ രാവിലെ ഓഫീസിൽ ഇരിക്കുമ്പോൾ ഒരു സുഹ്യത്ത് അടുത്തു വന്നു പറഞ്ഞു ഈ Hala card (റീ ചാർജ്ജ് കൂപ്പൺ)നീ എന്റെ ഒരു സ്നേഹിതന് എത്തിക്കണം.ഒരാൾക്ക് ഒരു ഉപകാരം ചെയ്യാം എന്ന നിലക്ക് ഞാൻ അത് സന്തോഷപൂർവ്വം സ്വീകരിക്കുകയും ചെയ്തു.കൂട്ടത്തിൽ അവൻ പറഞ്ഞു നീ ഇതു റീചാർജ്ജ് ചെയ്തിട്ട് അവൻക്ക് ട്രാൻസ്ഫർ ചെയ്താലും മതി.എനിക്ക് സന്തോഷമായി കാരണം ഞാൻ റിചാർജ്ജ് ചെയ്താൽ എനിക്ക് ഒരു വർഷത്തെ വാലിഡിറ്റിയും കിട്ടും.സുഹ്യത്തിന്റെ മൊബൈലിലേക്ക് പൈസ പോവുകയും ചെയ്യും.നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ടു കാര്യം.ഞാൻ വേഗം റീചാർജ്ജ് ചെയ്ത് അവന്റെ മൊബൈലിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഒരു 10-15 മിനുട്ടിന് ശേഷം സുഹ്യത്ത് വിളിക്കുന്നു എവിടെ പൈസ എന്നും ചോദിച്ച്.ഞാൻ പറഞ്ഞു ഞാൻ അയച്ചു കൊടുത്തല്ലോ.അവൺക്ക് പൈസ എത്തിയിട്ടില്ല പോലും ഞാൻ നമ്പർ ഒന്നൂടെ ചെക്ക് ചെയ്തപ്പോൾ കണ്ണ് തള്ളിപ്പോയി.ഒരക്ക വിത്യാസത്തിൽ നമ്പർ മാറിപോയി.ഒരു 100 റിയാൽ ഒരു നിമിഷ നേരത്തിനുള്ളിൽ പോയികിട്ടി.രാവിലെ കണി കണ്ടവനെ പ്രാകി കൊന്നു.സ്നേഹിതനോട് എന്തു സമാധാനം പറയും. ഈ ഓഫീസിനുള്ളിൽ ഇരുന്ന് എങ്ങനെ ഒരു പുതിയ കാർഡ് ഒപ്പിക്കും.Q-Tel കസ്റ്റമർ കെയറിലേക്ക് വിളിച്ചങ്കിലും അവരും കൈമലർത്തി.അതിനേക്കാൾ ഉപരി 100 റിയാലിന് എന്തോരം KFC തിന്നാം.ഗ്രിൽഡ് ചിക്കൻ തിന്നാം.പറഞ്ഞിട്ട് കാര്യമില്ല പോയത് പോയത് തന്നെ.സുഹ്യത്താണങ്കിൽ ബഹളം വെക്കുന്നു വേഗം അയക്കാനന്നും പറഞ്ഞ്.ഞാൻ ആകെ കുടുങ്ങീന്ന് പറഞ്ഞാൽ മതീല്ലോ.എനിക്കാണങ്കിൽ ഏത് നമ്പറിലേക്കാണ് പൈസ പോയത് എന്ന് ഒരു ഐഡിയുമില്ല.നമ്പർ കിട്ടിയാൽ ഒന്ന് വിളിച്ചു ഭീഷണി പൊടുത്തിയാൽ മതിയായിരുന്നു.അതിനു നമ്പറ് അറിഞ്ഞിട്ടു വേണ്ടേ.. ഒരു അരമണിക്കൂറിന് ശേഷം എന്റെ മൊബൈലിലേക്ക് ഒരു ഫോൺ കോൾ അറ്റന്റ് ചെയ്തപ്പോൾ ഒരു ഘനഗംഭീരമായ ശബ്ദം.”അസ്സലാമു അലൈക്കും,ആപ്പ്കാ ഹിന്ദിമല്ലൂം”,ഞാൻ പറഞ്ഞു മാലും.എന്റെ മൊബൈലിൽ നിന്നും അയാളുടെ മൊബൈലിലേക്ക് പൈസ എത്തിയിട്ടുണ്ടത്രെ.അത് അറിയക്കാനാണ് വിളിച്ചത്.ഞാൻ പറഞ്ഞു നിങ്ങൾ എന്നെ വിളിച്ച് അത് അറിയിച്ചല്ലൊ അത് തന്നെ വലിയകാര്യം.അദ്ദേഹം ഒരു മത പ്രസംഗികനെ പോലെ സംസാരിച്ചു.അന്യന്റെ വിയർപ്പിന്റെ പങ്കുപറ്റുന്നവൻ ഒരു നല്ല സത്യവിശ്വാസിയല്ല.എനിക്കും നിനക്കും എല്ലാം ഒരു കുടുമ്പമുണ്ട്.നമ്മൾ എല്ലാവരും ഒരു പോലെ ജോലി ചെയ്ത് ജീവിക്കുന്നവരാണ് അത് കോണ്ട് തന്നെ പൈസയുടെ മൂല്യം എനിക്ക് നന്നായി അറിയാം.അത് ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്. നല്ല ഒഴുക്കുള്ള ഭാഷ പഠാ‍ണി കലർന്ന ഒരു ഹിന്ദി.എനിക്ക് നന്നായി ബോധിച്ചു.കുറെ നേരം ഞാൻ ഒരു നല്ല സ്രോതാവായി.ആ കിഴവനോട് എന്തോ ഒരു അടുപ്പം തോന്നി.അയാൾക്ക് പൈസ എന്റെ മൊബൈലിലേക്ക് അയച്ചു തരുവാനുള്ള ഫോർമാറ്റ് അറിയില്ല.അത് അയാൾക്ക് പറഞ്ഞു മനസ്സിലാക്കി കോടുകാൻ തന്നെ ഒരു പത്ത് മിനുറ്റ് എടുത്തു കാണും.അയാൾ എനിക്ക് ഫോൺ വിളിച്ചതും SMS ന്റെ പൈസ എല്ലാം കൂടെ ഒരു 10 റിയാൽ എടുത്ത് ബാക്കി 90 റിയാൽ തിരികെ അയച്ചു തന്നു .ഇക്കാലത്ത് ഇത് അപൂർവ്വമായെ നടക്കൂ.കരണം എവിടെയും പരാതി കൊടുക്കാൻ പറ്റില്ല.ആർകാണ് പൈസകിട്ടിയതന്ന് അറിയില്ല.പിന്നീട് ഒന്നു പരിചയം പുതുകാൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.എന്ത് പറ്റിയന്ന് അറിയില്ല....

എല്ലാവര്‍ക്കും സ്വാഗതം ..

എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി ... വീടും വരിക...