2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

ഇന്ന് ഞാൻ നളെ നീ..!!!

ഇന്ന് ഞാൻ നളെ നീ..!!!സഹമുറിയന്റെ മൊബൈലിലെ അലാറംകേട്ടാണ് ദിവസവും ഉണരാറ്.ആദ്യം അവനെയും പിന്നീട് കമ്പനിയെയും പ്രാകികൊണ്ട് എണീക്കും.വാച്ചിൽ നോക്കിയപ്പൊൾ 4.30am ചാടി എണിറ്റ് ബാത്ത് റൂമിലേക്ക് ഓടി.അപ്പൊഴേക്കും ക്യൂ ചാലുവായിരുന്നു.ഞാൻ അടക്കം മൂന്ന് പേരുണ്ട് ക്യൂവിൽ എന്റെ കുളികഴിഞ്ഞ് 5 മണിക്ക് ഞാൻ റെഡിയായി.അപ്പൊഴും ലൈനിൽ ആളുകൾ കൂടികൊണ്ടിരുന്നു. എതോ ഒരു ഗുജറാത്തികാരനാണ് ബാത്ത് റൂമിൽ ലൈനിൽ നിന്ന് ക്ഷമകെട്ട ഒരു ശ്രീലങ്കൻ പയ്യൻ വാതിലിൽ ഒന്ന് തട്ടി,ആദ്യമുട്ടലിന് ഉള്ളിൽനിന്ന് പ്രതികരണം ഒന്നുമുണ്ടായില്ല ഒന്ന് കൂടിമുട്ടിയപ്പൊൾ ഉള്ളിൽ നിന്ന് ഒരു അലറൽ.. കൊനെ ഹറാമി .. മാ കാ ……….. ഭഹൻ കാ…………. പച്ചതെറികൊണ്ട് ഒരു അഭിഷേകം.ഇതിന്റെ അർത്തം അറിയാത്തതിനാൽ ശ്രീലങ്കൻ ചെക്കന് യാതരുകൂസലും ഇല്ലായിരുന്നു.ഇതിന്റെ അർത്തം അറിയുന്നതിനാൽ ഞാൻ ഒരിക്കലും മുട്ടാൻ പോയിട്ടില്ല. വിത്യസ്തരായ ആളുകൾ,ഭാഷക്കാർ,ജാതിക്കാർ,മതക്കാർ, വിത്യസ്തരായ സ്വഭാവക്കാർ, ഒരു പുതിയ പ്രവാസി എന്നനിലക്ക് എനിക്ക് ഇതല്ലാം ഒരു അൽഭുതമായിരുന്നു.നേരാവണ്ണം ഭക്ഷണം പോലും കഴിക്കാതെ ചുണ്ടിൽ തംബാക്കുമാത്രം തിരുകിനടക്കുന്നവർ,ടൊയ്ലറ്റ് കഴുകാൻ ഉപയോഗിക്കുന്ന ‘കൊളൊണി’കുടിക്കുന്നവർ.അത് മദ്യത്തിന്റെ ഫലം ചെയ്യുമെത്രെ! ഒരു നാട്ടുമ്പുറത്ത് കാരനായ എനിക്കല്ലാം ഒരു കൌതുകമായിരുന്നു.ഞങ്ങൾ മൂന്ന് പേർ സഹമുറിയന്മാർ എല്ലാരും മലയാളിയുവാക്കൾ.അങ്ങ്നെ ഇരിക്കെ ഞങ്ങളുടെ റൂമിലേക്ക് 45 കാരനായ കുമാരേട്ടൻ കടന്നുവന്നു.ഒരു സപ്ലൈവർക്കറായിരുന്നു അയാൾ.ഒരു ട്രൈലർ ഡ്രൈവർ.പെട്ടന്ന് അയാൾ ഞങ്ങളുമായി അടുപത്തിലായി.അയാൾ ഉണ്ടാകുന്നഭക്ഷണത്തിന് നല്ലടേസ്റ്റായിരുന്നു. കുമാരേട്ടന്റെ വരവോടെ റൂമിന്റെ ചിത്രം ആകെമാറി ഞങ്ങളുടെ എല്ലാം രക്ഷിതവായി അദ്ദേഹം മാറി.തെറ്റ് കാണുമ്പോൾ ശാസിക്കാനും,ഉപദേശിക്കാനും ഒരു രക്ഷിതാവ് ആ സാമിപ്യം തന്നെ ഒരു വലിയ ആശ്വാസമായിരുന്നു ഞങ്ങൾക്ക്.ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ എപ്പൊഴും പറയുമായിരുന്നു വളയിട്ടകൈകൊണ്ട് വിളമ്പിതരുന്നത് തിന്നാൻ പ്രത്യേക രുചിയാണന്ന്.ഒന്നരകൊല്ലം അദ്ദേഹം ഞങ്ങളോടപ്പം ഉണ്ടായിരുന്നു.സംമ്പാദിച്ചത് മതിയായന്നും നാട്ടിൽ പോവാണന്നും ഇനിയുള്ളകാലം ഭാര്യയോടപ്പവും കുട്ടികളൊടപ്പവും ജീവക്കണം എന്നും പറഞു വിസകാൻസൽ ചെയ്തു. നാട്ടിൽ ടിപ്പർ ഓടിചാലും എനിക്ക് ജീവിക്കാമന്നും പറഞു.അങ്ങനെ നാട്ടിൽ എത്തിയകുമാരട്ടനെ ഞങ്ങൾ ഒന്ന് രണ്ട് തവണ വിളിച്ചിരുന്നു.സുഖമാണന്നും പറഞു. 7-8മാസം കഴിഞ്ഞ് ഒരു വെള്ളിയാഴ്ച ഇറാനി സൂക്കിലൂടെ ഞാൻ നടക്കുമ്പോൾ ഒരു കൂട്ടം പാക്കിസ്താനികളുടെ വീണ്ടും കുമാരട്ടനെ കണ്ട്മുട്ടി.അയാൾ പെട്ടന്ന് വയസ്സനായ പൊലെ എനിക്ക് തോന്നി.ആൾകൂട്ടത്തിൽ നിന്ന് എന്നെ കണ്ടപ്പൊൾ മുങ്ങാൻ ശ്രമിചു.ഞാൻ പിടിക്കൂടി.വിശേഷങ്ങൾ ചോദിച്ചു.നാട്ടിൽ എത്തിയ ആദ്യരണ്ട് മാസം കുഴപ്പമില്ലായിരുന്നു.വിസ കാൻസൽ ചെയ്താണ് എത്തിയത് എന്ന് അറിഞ്ഞപ്പൊൾ അവരുടെ സ്വഭാവവും മാറി.ഇത് പറയുമ്പോൾ അയാളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.അവർക്ക് വേണ്ടത് ഒരു കറവ പശുവിനെയാണ് അല്ലാതെ ഭാര്യക്ക് ഭർത്താവിനെയോ,അമ്മക്ക് മകനെയോ,കുട്ടികൾക്ക് അച്ചനെ അല്ലവ്വേണ്ടത്.എല്ലാർക്കും പണം മാത്രം മതി. ഇനി എന്റെ ഭാര്യയും കാമുകിയുമെല്ലാം അതാ അവളാണ്. അയാൾ കൈ ചൂണ്ടിയഭാഗത്തേക്ക് നോക്കിയപ്പൊൾ ആ പഴയ നീല ട്രൈലർ .ജീവിതകാലം മുഴുവൻ വളയം പിടിക്കാനാണ് എന്റെ യോഗം അത് പറയുമ്പോൾ അയാൾ ഒന്ന് വിതുമ്പി.ഈ അനുഭവം എന്റെ മനസ്സിൽ കനൽ കോരിയിട്ടു.അന്ന് ഞങ്ങൾ വിടവാങ്ങി.സഹമുറിയൻമാരോട് ഈ അനുഭവം ഞാൻ പങ്കിട്ടു..രണ്ടാഴ്ച കഴിഞ്ഞു കാണും ഒരു സഹമുറിയൻ ഓടികിതച്ചു വരുന്നു അവൻ കിതച്ചുകൊണ്ട് പറഞ്ഞു.നമ്മുടെ കുമാരേട്ടൻ മരിച്ചു !! ആത്മഹത്യയായിരുന്നു!! അത് കേട്ടപ്പൊൾ എന്റെ സപ്തനാടികളും തളർന്നുപോയി.ഒരു തരം മരവിപ്പ്. അദ്ദേഹത്തെ അവസാനമായി ഒന്നുകാണാൻ പോലും ഞങ്ങൾക്ക് പറ്റിയില്ല..കുമാരേട്ടന്റെ മരണം ശരിക്കും ഞങ്ങൾക്ക് ഒരു ഷൊക്കായിരുന്നു.പിന്നീട് കുമാരട്ടനെ സ്വപ്നം കാണൽ ഞാൻ പതിവായി. “ഇന്ന് ഞാൻ നാളെ നീ”എന്ന് കുമാരേട്ടൻ എന്നോട് മന്ത്രിച്ചുകെണ്ടേ ഇരുക്കുന്നു.. *************************************************************************************കുമാരേട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു…

15 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

“ഇനി എന്റെ ഭാര്യയും കാമുകിയുമെല്ലാം അതാ അവളാണ്. അയാൾ കൈ ചൂണ്ടിയഭാഗത്തേക്ക് നോക്കിയപ്പൊൾ ആ പഴയ നീല ട്രൈലർ”

കണ്ണു നനച്ചല്ലോ. കുമാരേട്ടന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നു.

ഇതു പോലെ എത്രയെത്ര കുമാരേട്ടന്മാര്‍...

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

“ഇന്ന് ഞാൻ നാളെ നീ”
ഈ വാക്കുകള്‍ ഓര്‍മയുണ്ടാവണം എന്നും.
പക്ഷെ അത് കുമാരേട്ട്ന്റെ അനുഭവം ആവണ്ട.
ശുഭ പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്.
ആശംസകള്‍

സൂത്രന്‍..!! പറഞ്ഞു...

അഭിപ്രായം പറഞ്ഞതിന് നന്ദി അനിൽ ഭായ് & ശ്രീ

Typist | എഴുത്തുകാരി പറഞ്ഞു...

ഒരുപാട് കുമാരേട്ടന്മാര്‍ ഉണ്ടാവും നമ്മുടെ ചുറ്റും.

സൂത്രന്‍..!! പറഞ്ഞു...

നന്ദി.. typist

കനല്‍ പറഞ്ഞു...

ഈ അനുഭവം എന്റെ മനസ്സില്‍ കനല്‍ കോരിയിട്ടു.

ദാ ഇപ്പോള്‍ എന്റെ മനസിലും....

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ടത് തന്നെ. നാളെ ഈ അനുഭവം ഒരാള്‍ക്കും ഉണ്ടാകാതിരിക്കട്ടെ.

പൊറാടത്ത് പറഞ്ഞു...

ശരിയ്ക്കും മനസ്സിൽ തട്ടുന്ന അനുഭവം..ഇതുപോലെ എത്ര കുമാരേട്ടന്മാർ നമുക്കു ചുറ്റും ഉണ്ടാവും അല്ലേ..!!

സൂത്രാ.. പാരഗ്രാഫ് തിരിച്ചെഴുതിയാൽ വായനാസുഖം കൂടും.. അക്ഷരതെറ്റുകളും ശ്രദ്ധിയ്ക്കുമല്ലോ..

പൊറാടത്ത് പറഞ്ഞു...

വേഡ് വെരിഫിക്കേഷൻ ആവശ്യമാണോ?!!

കാപ്പിലാന്‍ പറഞ്ഞു...

ഇന്ന് ഞാൻ നാളെ നീ

സൂത്രന്‍..!! പറഞ്ഞു...

എല്ലാർക്കും നന്ദി......

സൂത്രന്‍..!! പറഞ്ഞു...

പൊറാടത്ത് ഒന്ന് സഹായിക്കണെ ... ഒകെ

Rani പറഞ്ഞു...

'ജീവിതകാലം മുഴുവന്‍ വളയം പിടിക്കാനാണ് എന്റെ യോഗം അത് പറയുമ്പോള്‍ അയാള്‍ ഒന്ന് വിതുമ്പി.ഈ അനുഭവം എന്റെ മനസ്സില്‍ കനല്‍ കോരിയിട്ടു...' എന്റെ മനസിലും ...
അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു …

അജ്ഞാതന്‍ പറഞ്ഞു...

If you are feeling suicidal now, please stop long enough to read this.
http://aachi.wordpress.com/

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

വായിച്ചു സൂത്രാ. ദീര്‍ഘനിശ്വാസങ്ങള്‍ മാത്രം

എല്ലാവര്‍ക്കും സ്വാഗതം ..

എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി ... വീടും വരിക...