2009, മേയ് 1, വെള്ളിയാഴ്ച
ചിരിയോ ചിരി !!!
അടുത്ത കാലത്ത് ഒരു രസകരമായ ഒരു സംഭവം ഉണ്ടായി.ആ സഭവം ഓര്‍ത്ത് ഞാന്‍ ഇപ്പോഴും ചിരികാറുണ്ട്.ആ സംഭവം ഞാന്‍ ഇവിടെ വിവരിക്കാം
ഞാന്‍ പ്ലസ് ടു വിനുപഠിക്കുന്ന കാലം എന്റെ ക്ലാസില്‍ ഒരു പാടു സുന്ദരിമാര്‍ ഉണ്ടയിരുന്നങ്കിലും ശാഹിദ ഒന്ന് വേറിട്ട്നിന്നിരുന്നു. ശാഹിദയെ അറിയാത്തവരായി ആ കോളേജില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. സത്യം പറഞ്ഞാല്‍ അവള് ഒരു ചെറിയ പാര്‍വതി ഓമനകുട്ടനായിരുന്നു.ക്ലാസില്‍ എന്നും അണിഞ്ഞുഒരുങ്ങി വരും. അദ്യാപകര് ഇല്ലാത്ത സമയത്ത് ക്ലാസില്‍ മോഡലിനെ പോലെ ക്യാറ്റ് വാക്ക് നടത്തല്‍,പുതിയ മോഡല്‍ ഡ്രസ്സ് സെലക്റ്റ് ചെയ്യല്‍,ഓരോ ആഴ്ചയും ഹെയര്‍ സ്റ്റൈല്‍ മാറ്റല്‍ തുടങ്ങിയവയാണ് ഇഷ്ട വിനോദം. ഞാന്‍ ഇന്നും ഓര്‍ക്കുന്നു സ്വപ്നകൂട് സിനിമ ഇറങ്ങിയ സമയത്ത് ആ കോളേജില്‍ അളവാണ് ആദ്യം സ്വപ്നകൂടിലെ ഡ്രസ്സ് വാങ്ങിയത്.പുലിവാല് കല്യാണത്തിലെ ചോളിയും അളവാണ് ആദ്യം വാങ്ങിയയത്.
ഒരിക്കല്‍ അവള് ഒരു ചുവന്ന ചോളിയും അതില്‍ നിറയെ മുത്ത്കളുമായി ക്ലാസിലേക്ക് നടന്നു വരുന്നു.ഒരു പൊളപൊളപ്പന്‍ ചോളി. ഞങ്ങള്‍ അണ്‍പിള്ളേര്‍ക്ക് അവളെ അത്രക്ക് ഇഷ്ടമില്ല.അവള് ക്ലാസില്ലേക്ക് കയറുമ്പോള്‍ അവളെ തടഞ്ഞു നിര്‍ത്തി അവള്‍ക്ക് ചുറ്റിനും ഒപ്പന കളിക്കന്‍ തിടങ്ങി.
♪♪ലങ്കീ മറിയുന്നോളെ ലങ്കീ മറിയുന്നോളെ...
ലങ്കീ മറിയുന്നോളെ ലങ്കീ മറിയുന്നോളെ...
മണിയൂഞ്ഞാല്‍ ആട്ടുന്നോളെ മണിയൂഞ്ഞാല്‍ ആട്ടുന്നോളെ..
മണിയൂഞ്ഞാല്‍ ആട്ടുന്നോളെ മണിയൂഞ്ഞാല്‍ ആട്ടുന്നോളെ..♪♪
എന്ന മാപ്പിളപാട്ടും പാടി അവളെ അന്ന് കരയിപ്പിച്ചു.അപ്പൊള്‍ കിട്ടിയ മനസ്സുഖം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.പിന്നീട് ഞങ്ങള്‍ നല്ല ഫ്രണ്ട്സായി.എന്നോട് എന്തും തുറന്ന് പറയുമായിരുന്നു അവള്.ഷാരുഖ് ഖാനെയും,ഷാഹിദ് കപൂറിനെയുമ്മല്ലാമവള്‍ക്ക് ജീവനായിരുന്നു.അവരപൊലെയുള്ള ഒരു വനെയാണ് വിവാഹം കഴിക്കുക എന്നും അവള് എന്നോട് പറഞ്ഞിട്ടുണ്ട്.എന്നെ എപ്പൊഴും
പഴജ്ജന്‍ എന്ന് വിളിച്ച് കളിയാക്കുമായിരുന്നു.അവളെ വളക്കാന്‍ ഒരുപാട്പേര് പിന്നാലെ നടന്നിരുന്നു.അവളുടെ ചെരിപ്പിന്റെ ഹീല്‍ കണ്ടാല്‍ സാമാന്യബുദ്ദിയുള്ള ആരും പിന്നലെ നടക്കില്ല.ചുരിദാറിന്റെ കളറിന് അനുസരിച്ചുള്ള വളകള്‍,കമ്മല്‍,ഹെയര്‍പിന്‍, എന്നിവയല്ലാം അവള്‍ക്ക് ഒരു വീക്ക്നസായിരുന്നു.ഏതോ ഒരു പണചാക്കിന്റെ മോള് എന്നാണ് ഞാന്‍ ആദ്യം കരുതിയത്.പിന്നെ അടുത്ത് അറിഞ്ഞപൊള്‍ ഒരു സാധാരണകുടുംബത്തിലെ അംഗമാണവള്‍ എന്ന് പിന്നീട് മനസ്സിലായി.
എന്റെ +2 കഴിഞ്ഞു. ഒരു ദിവസം ഞാന്‍ എന്റെ അനുജത്തിക്ക് കുറച്ചു വളകള്‍ വാങ്ങാന്‍ ഒരു ഫാന്‍സി ഷോപ്പില്‍ കയറി.കുറച്ചു കഴിഞ്ഞപ്പൊള്‍ പിന്നില്‍ നിന്നും ഒരു ഫാസിറെ,ഫാസിറെ എന്ന് പതുക്കനെയുള്ള വിളി. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ഉന്തിയ വയറുമായി ഒരു പര്‍ദ്ദയിട്ട സ്ത്രീ.മുഖമല്ലാം മറച്ചിരിക്കുന്നു.അവര്‍ പതുക്കെ ആമുഖ മൊക്കന തുറന്ന് കാട്ടി.ഞാന്‍ ഞെട്ടി പോയി!!നമ്മുടെപഴയ ഷാഹിദ.പിന്നെ പൊട്ടിചിരുച്ചു.പരിസരം മറന്ന് ഞാന്‍ പൊട്ടിചിരിച്ചു പോയി.ചിരി അടക്കാന്‍ ഞാന്‍ പാട്പെടുകയായിരുന്നു.എന്റെ ചിരി ഒന്നടങ്ങിയപ്പോള്‍ അവള് സുഖവിവരം അന്വേഷിച്ചു.അവളുടെ ഭര്‍ത്താവിന് ചെരിപ്പ് വാങ്ങാനാണ് അവര്‍ വന്നത്.കൂടെ ഭര്‍ത്താവും ഉണ്ടായിരുന്നു.ഒരു മുസ്ലിയാര്.പര്‍ദ്ദയിട്ട ഉന്തിയവയറുമായുള്ള അവളുടെ നടത്തം ശരിക്കും ഒരു മോഡല്‍ റാപ്പില്‍ നടക്കുന്നത് പോലെയായിരുന്നു.അവള്‍ഗര്‍ഭണിയാണ്.അവളുടെ മുസ്ലിയാരെ എനിക്ക് പരിചയപെടുത്തി തന്നു.അഭിഷേക് ബച്ചന്റെത് പൊലെ മസില് ഉള്ള ഒരളെയാണ് ഞാന്‍ വിവാഹം കഴിക്കുക എന്നവള്‍ എന്നോട് പറഞ്ഞിരുന്നു.ആ മുസ്ലിയാര്‍ക്ക് അത്രയും ‘മസില്’ഒന്നും ഞാന്‍ കണ്ടില്ല.കൊതുക് കടിച്ചു വീര്‍ത്തപൊലെ യുള്ള മസിലാണ് ഉള്ളത്.
പാറിപറന്ന് നടക്കേണ്ട ഈ പ്രായത്തില്‍ ഒരു പാട് ഭാരിച്ച ഉത്തരവാദിത്വങ്ങളുമായി അവള്...ഞാന്‍ ഒരു പാട് ചിരിച്ചങ്കിലും ശരിക്കും എനിക്ക് വിഷമം തോന്നി.എനിക്ക് ഒരിക്കലും തോന്നുന്നില്ല അവളുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് ഈ കല്യാണമെന്ന്.അതൊ ജീവിതയാദ്യാര്‍ത്യത്തിന് മുന്നില്‍ സ്വന്തം ഇഷ്ടങ്ങളെ ബലികഴിച്ചുവൊ? അറിയില്ല എനിക്ക് വിവാഹ കംബോളത്തില്‍ സ്ത്രീയുടെ ഇഷ്ടത്തിന് യാതരുവിലയുമില്ലെ.ഷാഹിദ ഇന്നും ഒരു ചോദ്യ ചിഹ്നമായി നിലകൊള്ളുന്നു......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എല്ലാവര്ക്കും സ്വാഗതം ..
എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി ... വീടും വരിക...
പ്രവാസി !
-
▼
2009
(4)
- ► 07/12 - 07/19 (1)
- ► 06/14 - 06/21 (1)
- ► 03/29 - 04/05 (1)
27 അഭിപ്രായങ്ങൾ:
ഞാന്‍ ഒരു ഫെമിനസ്റ്റ് അല്ലട്ടോ...
so many shahida likke her is there in muslim community. I 2 had a friend like her in my college. she was brilliant in studies. she was the rank holder for bsc. but she was married after bsc. i don't knw whether she studied further or living like another shahida.
സൂത്രാ...ഫൈനല്‍ തൊടങ്ങീന്ന്...എത്രയും പെട്ടന്നു ഒഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വാഴക്കോടന്‍ പറഞ്ഞൂ..എത്രയും പെട്ടന്നു വാ..അല്ലെല്‍ കളി തീര്‍ന്ന് പോകും..
എല്ലാം അളവാണ് ആദ്യം വാങ്ങിയത്...
അളവാണോ അതോ അവളോ?
ജീവിതം ഇങ്ങനെ പെണ്‍കുട്ടികളെ പെട്ടെന്ന് തന്നെ എല്ലാ ഉത്തരവാദിത്വവും ഏല്പിച്ചു കൊടുക്കും..
സോറി
ഇങ്ങനെ എത്ര ഷാഹിദമാര്!
... പാവം പെണ്‍കുട്ടി...പാറി നടക്കേണ്ട പ്രായത്തില്‍... അങ്ങിനെ എത്രപേര്‍ അല്ലെ .. പിന്നെ എന്താ ഇത്ര ചിരിക്കാന്‍ മോനെ "പര്‍ദ്ദയിട്ട ഉന്തിയവയറുമായുള്ള അവളുടെ നടത്തം ശരിക്കും ഒരു മോഡല്‍ റാപ്പില്‍ നടക്കുന്നത് പോലെയായിരുന്നു.അവള്‍ഗര്‍ഭണിയാണ്" നോക്കു കുട്ടി, ഗര്‍ഭം ധരിക്കാന്‍, വേദന സഹിച്ചമ്മയാകാന് ഒക്കെ ദൈവം ഞങ്ങളെ അല്ലെ തിരങ്ങേടുത്തെ... അതില്‍ അഭിമാനിക്കുന്ന ഒരു പെണ്ണ് എന്ന നിലക്ക് എനിക്ക് ആ "ചിരി അത്ര പിടിചില്ലട്ടോ" പിണങ്ങാന്‍ പറഞ്ഞതല്ല... ദൈവം അനുഗ്രഹിക്കട്ടെ...നന്നയി എഴുതാന്‍ കഴിയട്ടെ.
ചേച്ചി ഒരു സാധാരണ പെണ്‍കുട്ടി ആണ് അവള് എങ്കില്‍ ഞാന്‍ ചിരിക്കുംയിരുന്നില്ല .. അവളുടെ നടപ്പ് അങ്ങനെ യായിരുന്നു ....
Patchikutty പറഞ്ഞപോലെ എനിക്കും അത്ര ഇഷ്ട്ടായില്ല ആ ചിരി. വിശദീകരണം വായിച്ചു എങ്കിലും, വേദന തോന്നി ശാഹിദയെ ഓര്‍ത്ത്
കാലിക പ്രസക്തി ഉള്ള ഒരു വിഷയം ആണുട്ടോ ... സ്വന്തം ജീവിതത്തിലെ പ്രധാനപെട്ട ഒരു കാര്യംനിര്ണായകമായ അഭിപ്രായം പറയുവാന്‍ ..പെണ്‍കുട്ടിക്ക് തീര്‍ച്ചയായും അവകാശം ഉണ്ടാവണം.. നമ്മുടെ പ്രബുദ്ധ കേരളത്തില്‍ എങ്കിലും പഴഞ്ജന്‍ രീതികള്‍ക്ക് മാറ്റം ഉണ്ടാവണം..
Patchikutty:
Sukanya :
കണ്ണനുണ്ണി :
നന്ദി . വന്നതിനും അഭിപ്രായം പറഞ്ഞതിനും ...
ശരിയാ ചെയ്തത് തെറ്റായിരിക്കാം
പാച്ചികുട്ടി സിന്ദാബാദ് പാച്ചികുട്ടി പറഞ്ഞത് പോലെ എനിക്കും ചിരിക്കാന്‍ തോന്നുന്നില്ല
അന്ന് സംഭവിച്ച ഒരു കാര്യം ഇവിടെ തുറന്ന് പറഞ്ഞത് തന്നെ വലിയ കായം, ഇനി എല്ലാരും പറഞ്ഞത് കേട്ട് ചിരിച്ചതില്‍ വിഷമം തോന്നിയാല്‍ അത് അതിനെക്കാള്‍ വലിയ കാര്യം.
എല്ലാവരും ചിരിച്ചത് ഇഷ്ടപ്പെട്ടില്ല എന്നേ പറഞ്ഞുള്ളൂ, സൂത്രന്റെ എഴുത്ത് ഇഷ്ടപ്പെട്ടില്ല എന്ന് ആരും പറഞ്ഞില്ല
:)
ഡാ സൂത്രാ ഇജ്ജ് ഖത്തറില്‍ എവിടെയാടാ
ഞാന്‍ നജ്മയിലാണ്
ആളൊരു ഹീറോ ആണല്ലോ ഇപ്പോ ബൂലൊകത്തെ! നന്നായി വരട്ടെ
സൂത്രാ.. ചിരിക്കരുത്..
ഇതിനകത്ത് ചിരിക്കാന്‍ ഒന്നുമില്ല .ഇതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ പറയില്ല എന്തെന്നാല്‍ എന്റെ സമയം അത്ര നല്ലതല്ല .
ഞാനും ആലോചിച്ചു... സൂത്രന്റെ ആ ചിരി, അതുമാത്രം വിവാദമായതെന്തേ?
ഒരിക്കലും ഷാഹിദായുടെ മനസിലുണ്ടായിരുന്ന ഒരു വരനായിരുന്നില്ല ഷാഹിദായ്ക്ക് കിട്ടിയതെന്ന വിധിയുടെ വൈരൂപ്യത്തെ പറ്റി ഓര്‍ത്ത് മാത്രമായിരുന്നു കാണും ആ നിസ്വാര്‍ത്ഥമായ ചിരിയുണ്ടായത്. ഓടി ചാടി ക്യാറ്റ് വാക്കും പരിശീലിച്ചു നടന്ന ഷാഹിദായുടെ പെട്ടെന്നുള്ള അവസ്ഥയോര്ത്തല്ലേ ആ ചിരി?
സാരമില്ല സൂത്ര ചിരിച്ചോളൂ... നാളെ ഒരു മകളുണ്ടാവുമ്പൊള് അവള്‍ക്കൊരു വരനെ കണ്ടെത്തുമ്പോള്‍ മറ്റു സൂത്രന്മാര്ക്ക് ചിരിക്കാനുള്ള വകയ്ക്ക് ഈ ബാപ്പ കാരണക്കാരനാവരുത് കേട്ടോ?
:)
സത്യായിട്ടും എന്തോ തോന്നുന്നു.സൂത്രന്റെ പോലെ ചിരി തീരെ വരുന്നില്ല നിക്ക്.പെണ്കുട്ട്യേള്ടെ അനുവാദമില്ലാതെ എങ്ങനാ ഇവര്‍ കല്യാണം നടത്താ ?ഇവരൊന്നും ഈ നൂറ്റാണ്ടിലല്ലേ ജീവിക്കുന്നേ ?
ആ പ്രായത്തില്‍ സൂത്രന് ചിരിച്ചതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.
നന്നായെഴുതി സൂത്രക്കാരാ!
അടുത്തത് ഉടന്‍ പുറത്തിറക്കൂ!
പണ്യന്‍കുയ്യി :ഇപ്പോള്‍ എനിക്കും ചിരിക്കാന്‍ തോന്നില്ല ..
അരുണ്‍ കായംകുളം:ശരിയ, ആ പ്രായത്തില്‍ ഒന്നും അറിയില്ലല്ലോ ?
മണ്ടന്‍ മുത്തപ്പ:ഞാന്‍ റാസ് ലഫാനില്‍ ആണ് മണ്ടന്‍ moothappa
രാമചന്ദ്രന് വെട്ടിക്കാട്ട്.പച്ചില വീഴുമ്പോള്‍ ???? :(
കാപ്പിലാന് :പിണങ്ങരുത് കാപ്പു :(
കനല് :എന്നെ ബൂലോകത്തില്‍ കൈ പിടുച്ചു കൊണ്ടുവന്നആശാനെശപിക്കരുത്
ജിപ്പൂസ്:ചിരി വരാത്തതിന് ക്ഷമിക്കുക
jayanEvoor:ഇയാള്‍ക്ക് ഒരു സ്പെഷ്യല്‍ നാരങ്ങ മുട്ടായി
:)
ശാഹിദാ നിന്നെ ഓര്‍ത്ത് ഞാന്‍ നൊന്തു കരഞ്ഞൂ.....ആ പാട്ടാണ് എനിക്ക് ഓര്‍മ്മ വന്നത്. കൊള്ളാം ഇഷ്ടായി, എത്താന്‍ വൈകിയെങ്കിലും...
സൂത്രാ ..
ചില ആളുകള്‍ (ആണാവട്ടെ, പെണ്ണാവട്ടെ ) കോളേജ് ലൈഫ് ലെ സ്വാഭാവ രീതിയില്‍ നിന്ന് വിഭിന്നമായി പിന്നീട് ജീവിക്കുന്നതായി കാണാം .അതില്‍ ഒരു പക്ഷെ അവര്‍ സന്തോഷവാന്മാരും ആയിരിക്കും . ബിഫോര്‍ മാര്യേജ് കാലഘട്ടത്തില്‍ അടിച്ചു പൊളിച്ചു നടന്ന പെണ്‍കുട്ടികള്‍ ബാഹ്യ പ്രേരണയോ നിയന്ത്രണമോ ഇല്ലാതെ തന്നെ വിവാഹ ശേഷം ഒതുങ്ങിക്കൂടുന്നതായി കാണാം . .. സ്നേഹ നിധിയും understanding ഉം ആയ , caring ആയ ഒരു ഭര്‍ത്താവിനെ ലഭിച്ചാല്‍ അതില്‍ പരം ഒരു സന്തോഷം അവള്‍ക്കു വേറെ ഉണ്ടാവില്ല ,വേറെ എന്ത് ഇല്ലായ്മകള്‍ ഉണ്ടെങ്കിലും ..
ഇനി മേല്‍ പറഞ്ഞ ഗുണങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു ഭര്‍ത്താവിനെ ലഭിച്ചാലോ , മറ്റെന്തു ഉണ്ടെങ്കിലും മനസ്സുഖം ഉണ്ടായിക്കൊള്ളണം എന്നില്ല .
പക്ഷെ പുരുഷന്മാരെ സംബന്ധിച്ചു, അവനു പുറമേ ധാരാളം സുഹൃത്തുക്കളും , സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ ക്രിയേറ്റീവ് activities ഉം എല്ലാം ഉള്ളതിനാല്‍ , ഭാര്യ അത്ര caring അല്ലെങ്കിലും അവനെ അത്ര മേല്‍ അത് ബാധിക്കില്ല . ( തന്റെ ഭാര്യക്ക് താനേ നല്ല ചങ്ങാതി ആയിട്ടുള്ളൂ , അവള്‍ക്കു എന്റെ caring ആവശ്യമുണ്ട് എന്ന് ഭര്‍ത്താവിനു ബോധ്യം വന്നാല്‍ ആ കുടുംബം ഇല്ലായ്മകള്‍ക്കിടയിലും സംതൃപ്ത കുടുംബം ആയിത്തീരും,
പക്ഷെ പൊതുവേ കണ്ടു വരുന്നത് ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം ആസ്വാദനത്തിന്റെ ഒരു ലോകം പണിയുകയും , ഭാര്യയെ മക്കളെ പോറ്റാനും മറ്റുമുള്ള ഒരു വീട്ടുപകരണം ആയി അറിയാതെ എങ്കിലും കണക്കാക്കുന്നു എന്നതാണ് )
വിഷയത്തിലേക്ക് വന്നാല്‍ , എന്റെ വീടിനടുത്തുള്ള ഒരു കുട്ടി , അവള്‍ക്കു മീശ വടിച്ച ,പരിഷ്കാരിയായ, ഹിന്ദി നടന്മാരെ പ്പോലുള്ള ഭര്‍ത്താവിനെ വേണം എന്നായിരുന്നു ആഗ്രഹം ,വീട്ടുകാരും അവളുടെ ആഗ്രഹം ആണ് വലുത് എന്ന് കരുതിയവരും ആണ് , അങ്ങിനെ അവസാനം തിരച്ചിലുകള്‍ക്കൊടുവില്‍ കോഴിക്കോടെ ടൌണില്‍ ഉള്ള , മീശ വടിച്ച , വളരെ മോഡേണ്‍ ആണെന്ന് നടപ്പിലും കാഴ്ചയിലും തോന്നിച്ച ഒരാളുമായി കല്യാണം നടന്നു . ( കുഞ്ചാക്കോ ബോബന് ഒപ്പിട്ടു അയച്ചു കൊടുത്ത ഒരു ഫോട്ടോ ആയിരുന്നു അവളുടെ മുറിയില്‍ മേശപ്പുറത്തു വച്ചിരുന്നത് , സിനിമ പോല ഒരു ജീവിതം ആണ് അവള് ആഗ്രഹിച്ചതെന്ന് ചുരുക്കം )
ചുരുക്കി പറയട്ടെ , ഇപ്പോള്‍ diverse ആയി അവള് വീട്ടി ല്‍ ഇരിക്കുകയാണ് , അവളുടെ ആവശ്യാര്‍ത്ഥം ആണ് പിരിഞ്ഞത് എന്നറിയുമ്പോള്‍ ഞെട്ടരുത് .. അവനു ടൌണില്‍ പല ചീത്ത കൂട്ടുകെട്ടും കമ്പനി കൂടി സ്വല്പം നന്നായി തന്നെ മദ്യപാനവും ഉണ്ടെന്നാണ് അവള്‍ക്കു പരാതി ..വിവാഹ ശേഷം മൂന്നു നാല് മാസം കുഴപ്പം ഇല്ലായിരുന്നു അതിനു ശേഷം രാത്രി വൈകിയേ അവന് വരാറുള്ളൂ അവന്റെ വീട്ടുകാര്‍ ആണെങ്കില്‍ അതത്ര കെയര്‍ ചെയ്യുന്നുമില്ല ,
എത്ര കാലം പിടിച്ചു നില്കും എന്നതാണ് അവളുടെ ചോദ്യം ,അവനില്‍ തെറ്റ് പറയാന്‍ കഴിയുമോ ? അവന് ഇത്ര കാലം ജീവിച്ചരീതി അത്ര പ്പെട്ടെന്നു കൈ ഒഴിയാന്‍ അവനു പറ്റുമോ ? പിന്നെ അതൊക്കെ അഡ്ജസ്റ്റ് ചെയ്യാനുള്ള ആ ലെവലില്‍ അവള് എത്തിയതുമില്ല
പറഞ്ഞു വരുന്നത് ... സ്വപ്നങ്ങളിളല്ല നാം ജീവിക്കേണ്ടത് .. പച്ചയായ ജീവിത ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ ആണ് .മാസിലുകലെക്കാള് ഒരു സ്ത്രീക്ക് സന്തോഷം നല്‍കുന്നത് ഭര്‍ത്താവിന്റെ സ്നേഹത്തോടെയുള്ള ഒരു നോട്ടം ആണ്, വാക്കാണ് , മനസ്സിലാക്കല്‍ ആണ് , കുറ്റപ്പെടുത്തലിലെ കുറവാണ് .അമ്മയാകുന്നത് അവള്‍ക്കു ഏറ്റവും സന്തോഷകരം തന്നെയാണ് !
ഒരു ഫാമിലിയെയും പുറം കാഴ്ചയില്‍ സന്തോഷവാന്മാരും സന്തോഷ വാതികളുംl (ആയി അല്ലാതെയും ആയി ) വിലയിരുത്താന്‍ നമുക്ക് കഴിയില്ല .. മോഡേണ്‍ ഓ അല്ലെയോ എന്നുള്ളതല്ല സ്നേഹിക്കാനൊരു മനസ്സുണ്ടോ എന്നതാണ് കുടുംബം എന്ന Constituency യുടെ അടിത്തറ . പരസ്പര വിശ്വാസം ആണതിന്റെ മേല്‍ക്കൂര , !
ഓ.ടോ
എന്റെ അയല്പക്കത്ത് ഒരു മുസ്ലിയാരും ഭാര്യയും വളരെ സന്തോഷത്തോടെ കഴിയുന്നുണ്ട് ...പള്ളിയിലെ സമയം കഴിഞ്ഞാല്‍ അവരുടെ പറമ്പില്‍ അവര്‍ ഇരുവരും വാഴയും ചേമ്പും മറ്റും കൃഷി ചെയ്യും .. കൂടുതല്‍ സമയം ഭര്‍ത്താവിനെ അരികില്‍ കിട്ടുന്നു എന്നതിനാലും , അവര്‍ ഇരുവരും ക്രിയേറ്റീവ് ആയി ചെറിയ കൃഷി ചെയ്യുന്നു എന്നതിനാലും. വലിപ്പതരം കാണിക്കേണ്ട ആവശ്യം ഇല്ലാത്തവരും, ഈഗോ എന്തെന്ന് അറിയാത്തവരും ആകയാല്‍ , ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് സന്തോഷത്തോടെ കഴിയുന്ന കുടുംബം ആണ് അവരുടേത് .
ചുറ്റുമുള്ളവര്‍ കടം വാങ്ങി വലിയ വീട് കെട്ടുന്നതിലും ബാങ്ക് വായ്പ എടുത്തു കാറ് മോഡല്‍ മാറ്റുന്നതിലും താല്കാലിക സന്തോഷം കണ്ടെത്തുമ്പോള്‍, അവര്‍ക്ക് വാഴ കുലക്കുന്നതും മുരിങ്ങ മരം പൂക്കുന്നതും,, ചേമ്പ് കിളക്കുംപോള് ഞങ്ങള്‍ അയല്‍വാസികള്‍ക്ക് അതില്‍ നിന്ന് അല്പം തരുന്നതിലും ആണ് അവരുടെ സന്തോഷം
------------------
സൂത്രാ മിന്നുന്നതൊന്നും പൊന്നല്ല, മിന്നാത്തത് കൊണ്ട് മാത്രം ഒന്നും പൊന്നല്ലാതെയും ആകുന്നില്ല
മനം പോലെ ഉള്ള മംഗല്യത്തേക്കാളും , അവളുടെ മനം അറിയുന്ന ഒരാളുമായുള്ള മംഗല്യമാണ് ഒരു സ്ത്രീയുടെ സൗഭാഗ്യം
നന്ദി ഫൈസല്‍ ഭായ് ഒരു ദീര്‍ഘ വീക്ഷണം നടത്തിയതിന് അന്ന് വെറും ഒരു 16 കാരന് എന്തറിയാം ? വഴകൊട നന്ദി
ബച്ചന്റെ മസിലില്ലെങ്കിലും സ്നേഹമുള്ള മനസ്സ് മതിയല്ലോ സന്തോഷമായി ജീവിക്കാന്‍. അത് ശാഹിദയ്ക്ക് കിട്ടട്ടെ. :-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ