2009, മേയ് 1, വെള്ളിയാഴ്‌ച
ചിരിയോ ചിരി !!!
അടുത്ത കാലത്ത് ഒരു രസകരമായ ഒരു സംഭവം ഉണ്ടായി.ആ സഭവം ഓര്‍ത്ത് ഞാന്‍ ഇപ്പോഴും ചിരികാറുണ്ട്.ആ സംഭവം ഞാന്‍ ഇവിടെ വിവരിക്കാം
ഞാന്‍ പ്ലസ് ടു വിനുപഠിക്കുന്ന കാലം എന്റെ ക്ലാസില്‍ ഒരു പാടു സുന്ദരിമാര്‍ ഉണ്ടയിരുന്നങ്കിലും ശാഹിദ ഒന്ന് വേറിട്ട്‌നിന്നിരുന്നു. ശാഹിദയെ അറിയാത്തവരായി ആ കോളേജില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. സത്യം പറഞ്ഞാല്‍ അവള്‍ ഒരു ചെറിയ പാര്‍വതി ഓമനകുട്ടനായിരുന്നു.ക്ലാസില്‍ എന്നും അണിഞ്ഞുഒരുങ്ങി വരും. അദ്യാപകര്‍ ഇല്ലാത്ത സമയത്ത് ക്ലാസില്‍ മോഡലിനെ പോലെ ക്യാറ്റ് വാക്ക് നടത്തല്‍,പുതിയ മോഡല്‍ ഡ്രസ്സ് സെലക്റ്റ് ചെയ്യല്‍,ഓരോ ആഴ്ചയും ഹെയര്‍ സ്റ്റൈല്‍ മാറ്റല്‍ തുടങ്ങിയവയാണ് ഇഷ്ട വിനോദം. ഞാന്‍ ഇന്നും ഓര്‍ക്കുന്നു സ്വപ്നകൂട് സിനിമ ഇറങ്ങിയ സമയത്ത് ആ കോളേജില്‍ അളവാണ് ആദ്യം സ്വപ്നകൂടിലെ ഡ്രസ്സ് വാങ്ങിയത്.പുലിവാല്‍ കല്യാണത്തിലെ ചോളിയും അളവാണ് ആദ്യം വാങ്ങിയയത്.
ഒരിക്കല്‍ അവള്‍ ഒരു ചുവന്ന ചോളിയും അതില്‍ നിറയെ മുത്ത്‌കളുമായി ക്ലാസിലേക്ക് നടന്നു വരുന്നു.ഒരു പൊളപൊളപ്പന്‍ ചോളി. ഞങ്ങള്‍ അണ്‍പിള്ളേര്‍ക്ക് അവളെ അത്രക്ക് ഇഷ്ടമില്ല.അവള്‍ ക്ലാസില്ലേക്ക് കയറുമ്പോള്‍ അവളെ തടഞ്ഞു നിര്‍ത്തി അവള്‍ക്ക് ചുറ്റിനും ഒപ്പന കളിക്കന്‍ തിടങ്ങി.
♪♪ലങ്കീ മറിയുന്നോളെ ലങ്കീ മറിയുന്നോളെ...
ലങ്കീ മറിയുന്നോളെ ലങ്കീ മറിയുന്നോളെ...
മണിയൂഞ്ഞാല്‍ ആട്ടുന്നോളെ മണിയൂഞ്ഞാല്‍ ആട്ടുന്നോളെ..
മണിയൂഞ്ഞാല്‍ ആട്ടുന്നോളെ മണിയൂഞ്ഞാല്‍ ആട്ടുന്നോളെ..♪♪
എന്ന മാപ്പിളപാട്ടും പാടി അവളെ അന്ന് കരയിപ്പിച്ചു.അപ്പൊള്‍ കിട്ടിയ മനസ്സുഖം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.പിന്നീട് ഞങ്ങള്‍ നല്ല ഫ്രണ്ട്സായി.എന്നോട് എന്തും തുറന്ന് പറയുമായിരുന്നു അവള്‍.ഷാരുഖ് ഖാനെയും,ഷാഹിദ് കപൂറിനെയുമ്മല്ലാമവള്‍ക്ക് ജീവനായിരുന്നു.അവരപൊലെയുള്ള ഒരു വനെയാണ് വിവാഹം കഴിക്കുക എന്നും അവള്‍ എന്നോട് പറഞ്ഞിട്ടുണ്ട്.എന്നെ എപ്പൊഴും
പഴജ്ജന്‍ എന്ന് വിളിച്ച് കളിയാക്കുമായിരുന്നു.അവളെ വളക്കാന്‍ ഒരുപാട്പേര്‍ പിന്നാലെ നടന്നിരുന്നു.അവളുടെ ചെരിപ്പിന്റെ ഹീല്‍ കണ്ടാല്‍ സാമാന്യബുദ്ദിയുള്ള ആരും പിന്നലെ നടക്കില്ല.ചുരിദാറിന്റെ കളറിന് അനുസരിച്ചുള്ള വളകള്‍,കമ്മല്‍,ഹെയര്‍പിന്‍, എന്നിവയല്ലാം അവള്‍ക്ക് ഒരു വീക്ക്നസായിരുന്നു.ഏതോ ഒരു പണചാക്കിന്റെ മോള്‍ എന്നാണ് ഞാന്‍ ആദ്യം കരുതിയത്.പിന്നെ അടുത്ത് അറിഞ്ഞപൊള്‍ ഒരു സാധാരണകുടുംബത്തിലെ അംഗമാണവള്‍ എന്ന് പിന്നീട് മനസ്സിലായി.
എന്റെ +2 കഴിഞ്ഞു. ഒരു ദിവസം ഞാന്‍ എന്റെ അനുജത്തിക്ക് കുറച്ചു വളകള്‍ വാങ്ങാന്‍ ഒരു ഫാന്‍സി ഷോപ്പില്‍ കയറി.കുറച്ചു കഴിഞ്ഞപ്പൊള്‍ പിന്നില്‍ നിന്നും ഒരു ഫാസിറെ,ഫാസിറെ എന്ന് പതുക്കനെയുള്ള വിളി. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ഉന്തിയ വയറുമായി ഒരു പര്‍ദ്ദയിട്ട സ്ത്രീ.മുഖമല്ലാം മറച്ചിരിക്കുന്നു.അവര്‍ പതുക്കെ ആമുഖ മൊക്കന തുറന്ന് കാട്ടി.ഞാന്‍ ഞെട്ടി പോയി!!നമ്മുടെപഴയ ഷാഹിദ.പിന്നെ പൊട്ടിചിരുച്ചു.പരിസരം മറന്ന് ഞാന്‍ പൊട്ടിചിരിച്ചു പോയി.ചിരി അടക്കാന്‍ ഞാന്‍ പാട്പെടുകയായിരുന്നു.എന്റെ ചിരി ഒന്നടങ്ങിയപ്പോള്‍ അവള്‍ സുഖവിവരം അന്വേഷിച്ചു.അവളുടെ ഭര്‍ത്താവിന് ചെരിപ്പ് വാങ്ങാനാണ് അവര്‍ വന്നത്.കൂടെ ഭര്‍ത്താവും ഉണ്ടായിരുന്നു.ഒരു മുസ്ലിയാര്‍.പര്‍ദ്ദയിട്ട ഉന്തിയവയറുമായുള്ള അവളുടെ നടത്തം ശരിക്കും ഒരു മോഡല്‍ റാപ്പില്‍ നടക്കുന്നത് പോലെയായിരുന്നു.അവള്‍ഗര്‍ഭണിയാണ്.അവളുടെ മുസ്ലിയാരെ എനിക്ക് പരിചയപെടുത്തി തന്നു.അഭിഷേക് ബച്ചന്റെത് പൊലെ മസില്‍ ഉള്ള ഒരളെയാണ് ഞാന്‍ വിവാഹം കഴിക്കുക എന്നവള്‍ എന്നോട് പറഞ്ഞിരുന്നു.ആ മുസ്ലിയാര്‍ക്ക് അത്രയും ‘മസില്‍’ഒന്നും ഞാന്‍ കണ്ടില്ല.കൊതുക് കടിച്ചു വീര്‍ത്തപൊലെ യുള്ള മസിലാണ് ഉള്ളത്.
പാറിപറന്ന് നടക്കേണ്ട ഈ പ്രായത്തില്‍ ഒരു പാട് ഭാരിച്ച ഉത്തരവാദിത്വങ്ങളുമായി അവള്‍...ഞാന്‍ ഒരു പാട് ചിരിച്ചങ്കിലും ശരിക്കും എനിക്ക് വിഷമം തോന്നി.എനിക്ക് ഒരിക്കലും തോന്നുന്നില്ല അവളുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് ഈ കല്യാണമെന്ന്.അതൊ ജീവിതയാദ്യാര്‍ത്യത്തിന് മുന്നില്‍ സ്വന്തം ഇഷ്ടങ്ങളെ ബലികഴിച്ചുവൊ? അറിയില്ല എനിക്ക് വിവാഹ കംബോളത്തില്‍ സ്ത്രീയുടെ ഇഷ്ടത്തിന് യാതരുവിലയുമില്ലെ.ഷാഹിദ ഇന്നും ഒരു ചോദ്യ ചിഹ്നമായി നിലകൊള്ളുന്നു......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
എല്ലാവര്‍ക്കും സ്വാഗതം ..
എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി ... വീടും വരിക...
പ്രവാസി !
-
▼
2009
(4)
- ► 07/12 - 07/19 (1)
- ► 06/14 - 06/21 (1)
- ► 03/29 - 04/05 (1)